ഈ ചമ്മന്തി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീരഭാരം പെട്ടെന്ന് കുറയും. അതിനായി മുതിര ഉപയോഗിക്കാം. തയ്യാറാക്കുന്ന വിധം പരിചയപ്പെടാം.
ചേരുവകൾ
മുതിര
നല്ലെണ്ണ
വെളുത്തുള്ളി
ഉണങ്ങിയ മുളക്
കറിവേപ്പില
തേങ്ങ
പുളി
കായപ്പൊടി
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് മുതിര ചേർത്ത് നന്നായി വറുക്കാം.മുതിരയുടെ നിറം മാറി വരുമ്പോൾ അത് തണുക്കാൻ മാറ്റി വയ്ക്കാം.അതേ പാത്രത്തിലേയ്ക്ക് കുറച്ച് നല്ലെണ്ണ ഒഴിക്കാം. ശേഷം വെളുത്തുള്ളി, വറ്റൽമുളക്, തേങ്ങ, എന്നിവ ചേർത്ത് വറുക്കാം. ശേഷം ഇവ തണുക്കാൻ മാറ്റി വയ്ക്കാം. തണുത്ത കഴിഞ്ഞ് ഇവ ഒരുമിച്ച് മിക്സിയിലേയ്ക്കു മാറ്റാം.അതിലേയ്ക്ക് ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കാം. ഇത് ചോറിനൊപ്പം കഴിച്ചു നോക്കൂ.
















