രോഗപ്രതിരോധശേഷിക്കായി കൃത്രിമ പാനീയങ്ങളെ ആശ്രയിക്കുന്നതിന് പകരം പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തേടുന്നതാണ് ഏറ്റവും ഉചിതം. അതിൽ ഏറ്റവും മികച്ച ഒന്നാണ് കുമ്പളം. ഇത് ശരീരത്തിന് തണുപ്പേകാനും, ദഹനം മെച്ചപ്പെടുത്താനും, ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ഉപോഗിച്ച് ഹെൽത്തിയായി ഒരു ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
കുമ്പളങ്ങ
ഇഞ്ചി
നാരങ്ങയുടെ നീര്
കുരുമുളകുപൊടി
ഉപ്പ്
തയ്യാറാക്കുന്ന വിധം
കുമ്പള തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഇഞ്ചിയും തൊലി കളഞ്ഞെടുക്കാം. കുമ്പളങ്ങയിലേയ്ക്ക് ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കി ചേർത്ത് വെള്ളമൊഴിക്കാതെ അരച്ചെടുക്കാം. അരച്ചെടുത്ത മിശ്രിതം അരിപ്പ ഉപയോഗിച്ച് അരിച്ചെടക്കാം. അതിലേയ്ക്ക് ഒരു നുള്ള് കുരുമുളകു പൊടിയും, അര ടീസ്പൂൺ നാരങ്ങ നീരും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ഇത് കുടിച്ചു നോക്കൂ.
















