സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആട് 3’. രണ്ട് ടൈം ലൈനിലായി കഥ പറയുന്ന സിനിമയുടെ ട്രെയിലര്‍ ആരാധകരില്‍ ആകാംക്ഷ ജനിപ്പിച്ചിരുന്നു. ജയസൂര്യയുടെ പാപ്പനു സംഘവും ഇത്തവണ എന്ത് വള്ളിയാണ് പിടിച്ചിരിക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.
ആട് ത്രീയില്‍ നടി നിഖില വിമലിന്റെ ഡാന്‍സ് നമ്പറുണ്ടാകുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രസ് മീറ്റില്‍ പറയാമെന്നായിരുന്നു നിഖില പറഞ്ഞത്. പിന്നീട് നിഖിലയുടെ ഡാന്‍സ് നമ്പര്‍ ഇല്ലെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് തന്നെ വ്യക്തമാക്കി. എന്നാല്‍ മറ്റൊരു താരത്തിന്റെ ഡാന്‍സുണ്ടെന്നും മിഥുന്‍ സൂചിപ്പിച്ചിരുന്നു. നിഖിലയല്ലെങ്കില്‍ മറ്റാര് എന്ന ചോദ്യത്തിന് ഇപ്പോഴിതാ മിഥുന്‍ മാനുവല്‍ തോമസ് മറുപടി നല്‍കിയിരിക്കുകയാണ്. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്രൈഡെ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച അഭിമുഖത്തിലാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍.
‘നിഖില വിമലിന്റെ ഐറ്റം ഡാന്‍സ് ഇല്ലേയില്ല. അത് എങ്ങനെയാണ് ആ വാര്‍ത്ത വന്നതെന്ന് എനിക്കറിയില്ല. ഒരു സുപ്രഭാതത്തില്‍ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ നിഖില വിമല്‍ ആട് 3 യില്‍ ഐറ്റം ഡാന്‍സ് കളിക്കുന്നു എന്നതാണ് രാവിലെ ഞാന്‍ കണ്ണുതുറന്ന് നോക്കുമ്പോള്‍ കാണുന്നത്. കുറെ ടാഗും കുറെ ഷെയറുമൊക്കെ കണ്ടു. എനിക്കൊന്നും മനസിലായില്ല. വേറെ ബഹളങ്ങളിലായത് കൊണ്ട് തന്നെ അതിന് മറുപടി കൊടുക്കാന്‍ പോയില്ല” മിഥുന്‍ മാനുവല്‍ തോമസ് പറയുന്നു.
















