മലപ്പുറം കൂട്ടിലങ്ങാടി പെരുന്താട്ടിരിയിൽ കല്യാണം മുടക്കിയെന്നാരോപിച്ചു കൂട്ടയടി. കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെ ബന്ധുക്കളെയാണ് യുവാവും സുഹൃത്തുക്കളും ചേർന്ന് ആക്രമിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
കുറച്ചു ദിവസങ്ങൾക്ക് മുമ്പായിരുന്നു കുളപ്പറമ്പ് സ്വദേശിയായ പെൺകുട്ടിയുടെയും പെരുന്താട്ടിരി സ്വദേശിയായ യുവാവിന്റെയും വിവാഹം ഉറപ്പിച്ചത്. എന്നാൽ അതികം വൈകാതെ തന്നെ അത് മുടങ്ങുകയായിരുന്നു. പിന്നാലെ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിന്റെ വീട്ടിൽ എത്തുകയും യുവാവാണ് കല്യാണം മുടക്കിയെന്ന് ആരോപിക്കുകയും ചെയ്തു.
ഇതിൽ പ്രകോപിതനായ യുവാവ് സുഹൃത്തുക്കളുമായിച്ചേർന്നു മർദിക്കുകയായിരുന്നു. പെൺകുട്ടിയുടെ മാതാവിനും സഹോദരിക്കുമടക്കം മർദനമേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം മലപ്പുറം പോലീസിന് പരാതി നൽകി.
















