ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒന്നാണ് ബദാം മിൽക്ക്. പശുവിൻ പാലിനേക്കാളും ബദാം മിൽക്കിൽ കലോറി കുറവാണ്. അതിനാൽ ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. ബദാം മിൽക്കിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
ഇത് ദിവസവും കുടിക്കുന്നത് ശീലമാക്കാം. ബദാം മിൽക്കിൽ കൊളസ്‌ട്രോൾ ഇല്ല. ഇത് ശരീരത്തിൽ ചീത്ത കൊളസ്‌ട്രോൾ ഉണ്ടാവുന്നതിനെ തടയുന്നു. ബദാം മിൽക്കിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും.
ബദാം മിൽക്കിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കുടിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
















