98-ാമത് ഓസ്കാർ പുരസ്കാരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ പുറത്തുവന്നു. ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, മൈക്കിൾ ബി. ജോർദൻ മികച്ച നടനായും ജെസ്സി ബക്ക്ലീ മികച്ച നടിയായും സുവർണ്ണ നേട്ടം സ്വന്തമാക്കി. മികച്ച സംവിധായകനായി പോൾ തോമസ് ആൻഡേഴ്സൺ തിരഞ്ഞെടുക്കപ്പെട്ടു.
വൺ ബാറ്റിൽ ആഫ്റ്റർ അനദറാണ് പുരസ്കാരവേട്ടയിൽ മുന്നിൽ. സംവിധായകനുൾപ്പെടെ ആറുപുരസ്കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സഹനടനുള്ള പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ ഷോൺ പെൻ നേടി.
എന്നാൽ പുരസ്കാരം സ്വീകരിക്കാൻ താരം എത്തിയില്ല. ഇതേ ചിത്രത്തിലൂടെ കാസ്റ്റിങ്ങിനുള്ള പുരസ്കാരം കസാന്ദ്ര കുലുകുൻഡിസ് നേടി. ഇതാദ്യമായാണ് ഓസ്കറിൽ മികച്ച കാസ്റ്റിങിനുള്ള പുരസ്കാരം പ്രഖ്യാപിക്കുന്നത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും വൺ ബാറ്റിൽ ആഫ്റ്റർ അനദറിനാണ്.
‘സിന്നേഴ്സ്’ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ഇത്തവണത്തെ ഗോൾഡൻ ഗ്ലോബ്‍ അവാർഡിൽ നിന്നും ഷോൺ പെൻ വിട്ടുനിന്നിരുന്നു. കോസ്റ്റ്യൂമിലും മേക്കപ്പിലും മികച്ച സിനിമയ്ക്കുളള പുരസ്കാരം ‘ഫ്രാങ്കെൻസ്റ്റൈൻ’ സ്വന്തമാക്കി. ‘വെപ്പൺസ്’ എന്ന ഹൊറർ സിനിമയിലൂടെ മികച്ച സഹനടിക്കുള്ള പുരസ്കാരം എയ്മി മാഡിഗൻ സ്വന്തമാക്കി.
കൊറിയൻ സിനിമയായ കെപോപ്പ് ഡീമൻ ഹണ്ടേഴ്സ് മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച കാസ്റ്റിങിനുള്ള പുരസ്കാരം പുരസ്കാരം ‘വൺ ബാറ്റിൽ ആഫ്റ്റർ അനദറി’ലൂടെ കസാന്ദ്ര കുലുകുൻഡിസ് നേടി. ഇതാദ്യമായാണ് ഓസ്കറിൽ മികച്ച കാസ്റ്റിങിനുള്ള പുരസ്കാരം പ്രഖ്യാപിക്കുന്നത്. മികച്ച വിഷ്വൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം അവതാർ: ഫയർ ആൻഡ് ആഷിനാണ്. മികച്ച പ്രൊഡക്‌ഷൻ ഡിസൈൻ ഫ്രാങ്കെൻസ്റ്റൈൻ.
















