ഒട്ടുമിക്ക ആളുകൾക്കും വെണ്ടയ്ക്ക ഇഷ്ട്ടമല്ല. അങ്ങനെ ഉള്ളവർക്കായി ഇതാ ഒരു കിടിലൻ റെസിപ്പി. ഒരുവട്ടമെങ്കിലും പരീക്ഷിച്ച് നോക്കാം.
ആവശ്യ സാധനങ്ങൾ :
വെണ്ടക്ക- വട്ടത്തിൽ അരിന്നത്
തേങ്ങ- 1/2 കപ്പ്
തൈര് – 1/2 കപ്പ്
ജീരകം – 2 ടീസ് സ്പൂൺ
ഇഞ്ചി – 1 കഷ്ണം
കടുക് – 1ടീസ് സ്പൂൺ
പച്ചമുളക് – 2 എണ്ണം
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
വറ്റൽമുളക് – രണ്ടെണ്ണം
ആദ്യം ഒരു പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് അരിഞ്ഞ് വെച്ചിരിക്കുന്ന വെണ്ടയ്ക്ക ഉപ്പും ചേർത്ത് വറുത്തെടുക്കുക. ഒരു ജാറിൽ തേങ്ങ, പച്ചമുളക്, ഇഞ്ചി, ജീരകം, ഒരു ടീസ് സ്പൂൺ കടുക്, കുറച്ചു തൈര് എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക. വെള്ളം ചേർക്കാതിരിക്കാൻ ശ്രദ്ധിക്കണം. ശേഷം അരച്ചെടുത്ത മിക്‌സും തൈരും വറുത്തെടുത്ത വെണ്ടയ്ക്കയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് കടുക് വറ്റൽ മുളക് വേപ്പില താളിച്ചു ചേർത്താൽ കറി റെഡി.
















