നമ്മുടെ അടുക്കളയിലെ സാധാരണ ദോശ തവയിൽ തന്നെ ഹോട്ടൽ സ്റ്റൈൽ തന്തൂരി റൊട്ടി അനായാസം തയ്യാറാക്കാൻ സാധിക്കും. മൈദയ്ക്ക് പകരം ഗോതമ്പ് പൊടി ഉപയോഗിക്കുന്നത് വഴി ഇത് കൂടുതൽ ആരോഗ്യപ്രദവുമാകുന്നു.
ചേരുവകൾ
ഗോതമ്പ് പൊടി
ഉപ്പ്
പഞ്ചസാര
ബേക്കിംഗ് സോഡ
ബേക്കിംഗ് പൗഡർ
തൈര്
എണ്ണ
വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് ഗോതമ്പ് പൊടിയെടുക്കാം. അതിലേയ്ക്ക് ആവശ്യത്തിന് ഉപ്പും കുറച്ച് പഞ്ചസാരയും ചേർത്തിളക്കാം. ഒപ്പം ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് കുറച്ച് എണ്ണയും ഒഴിക്കാം. ശേഷം ചെറുചൂടുള്ള വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കാം. ഇത് 30 മിനിറ്റ് അടച്ച് മാറ്റി വയ്ക്കാം. ശേഷം മാവ് ചെറിയ ഉരുളകളായി ഉരുട്ടിയെടുക്കാം.
അത് കട്ടി കുറച്ച് പരത്താം. ഒരു തവ അടുപ്പിൽ വച്ചു നന്നായി ചൂടാക്കാം. ശേഷം തീ കറുച്ച് വച്ച് പരത്തിയ മാവ് ഓരോന്നായി വയ്ക്കാം. അതിൻ്റെ ഇരുവശങ്ങളും ചുട്ടെടുക്കാം. വെന്ത റൊട്ടിൽ അൽപം നെയ്യോ എണ്ണയോ പുരട്ടി വിളമ്പാം.
















