ഉരുളക്കിഴങ്ങ് ഇല്ലാതെയും ട്വിസ്റ്റർ ഫ്രൈ ചെയ്തെടുക്കാം, പച്ചക്കായ മതിയാകും ഈ റെസിപ്പി തയ്യാറാക്കാൻ. വീട്ടിലേയ്ക്ക് പെട്ടെന്ന് എത്തുന്ന അതിഥികൾക്കോ അല്ലെങ്കിൽ കുട്ടികൾക്കു വേണ്ടിയുള്ള ലഘുഭക്ഷണം അൽപ്പം വ്യത്യസ്തമാക്കാനും ഇത് ട്രൈ ചെയ്തു നോക്കൂ.
ചേരുവകൾ
പച്ചകായ
മൈദ
കോൺഫ്ലോർ
അരിപ്പൊടി
വറ്റൽമുളക്
ഉപ്പ്
കുരുമുളകുപൊടി
വെള്ളം
എണ്ണ
ചാട്മസാല
തയ്യാറാക്കുന്ന വിധം
രണ്ട് പച്ചക്കായ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നടുവെ മുറിക്കുക. ശേഷം തീരെ കട്ടി കുറച്ച് നീളത്തിൽ അരിഞ്ഞെ് ഈർക്കിലോ അല്ലെങ്കിൽ ടൂത്ത്പിക്കോ ഉപയോഗിച്ച് നടുവേ കോർത്തെടുക്കുക. ഒരു ബൗളിലേയ്ക്ക് കാൽ കപ്പ് കോൺഫ്ലോർ, കാൽ കപ്പ് അരിപ്പൊടി, ഒന്നര ടീസ്പൂൺ മുളുകുപൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, അൽപ്പം വെള്ളം എന്നിവ ചേർത്ത് മാവ് തയ്യാറാക്കുക. മുറിച്ചെടുത്ത കായ കഷ്ണങ്ങൾ ഇതിൽ മുക്കിയെടുക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി മാവിൽ മുക്കിയ കായ കഷ്ണങ്ങൾ വറുത്തെടുക്കുക. പുറമേ അൽപ്പം ചാട്മസാല ചേർത്ത് ചൂടോടെ കഴിച്ചു നോക്കൂ.
















