അസാധ്യ രുചിയിൽ ഏറെ നാൾ സൂക്ഷിച്ചു വെയ്ക്കാവുന്ന വടുകപ്പുളി അച്ചാർ കയ്പ്പില്ലാതെ തന്നെ തയ്യാറാക്കിയാലോ?. അതിനൊരു സൂത്രപ്പണിയുണ്ട്.
ചേരുവകൾ
വടുകപ്പുളി
നല്ലെണ്ണ
കടുക്
വെളുത്തുള്ളി
പച്ചമുളക്
വറ്റൽമുളക്
കറിവേപ്പില
മുളകുപൊടി
കായം
ഉലുവ
ഉപ്പ്
തയ്യാറാക്കുന്ന വിധം
നല്ല വലിപ്പമുള്ള ഒരു വടുകപ്പുളി കഴുകി വൃത്തിയാക്കി ആവിയിൽ വേവിച്ചെടുക്കുക. നാരങ്ങ മൃദുവാകുന്നതു വരെ, പത്ത് മുതൽ പന്ത്രണ്ട് മിനിറ്റു വരെ വേവിക്കുക.
ശേഷം തണുക്കാൻ മാറ്റി വെയ്ക്കുക. തണുത്തതിനു ശേഷം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. അതിലേയ്ക്ക് അൽപ്പം ഉപ്പ് ചേർത്തിളക്കി അര മണിക്കൂർ മാറ്റി വെയ്ക്കുക.
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് രണ്ട് ടേബിൾസ്പൂൺ നല്ലെണ്ണ ഒഴിച്ച് ഇടത്തരം തീയിൽ ചൂടാക്കുക. ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.ആറോ ഏഴോ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റുക.നാലോ അഞ്ചോ വറ്റൽമുളകും ഒരു പിടി കറിവേപ്പിലയും ചേർത്തിളക്കുക.അടുപ്പിലെ തീ കുറച്ച് മൂന്ന് ടേബിൾസ്പൂൺ മുളകുപൊടി, മൂന്ന് ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി, അര ടീസ്പൂൺ കായം, കാൽ ടീസ്പൂൺ ഉലുവ, എന്നിവ ചേർത്തിളക്കി വഴറ്റുക.ശേഷം അടുപ്പണച്ച് ഈ മസാല നാരങ്ങ കഷ്ണങ്ങളിലേയ്ക്കു ചേർത്തിളക്കുക. തണുത്തതിനു ശേഷം നനവില്ലാത്ത വൃത്തിയുള്ള പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.
















