ആസ്വദിച്ച് കഴിക്കാൻ പറ്റിയ കറി വേണം അതും ആരോഗ്യകരമായിരിക്കുകയും വേണം. അടുക്കളയിൽ സ്ഥിരം സാന്നിധ്യമായ പരിപ്പുകൾ കൊണ്ട് രുചികരമായ മസാല പൊടി തയ്യാറാക്കി നോക്കൂ.
ചേരുവകൾ
തുവര പരിപ്പ്- 1/2 കപ്പ്
കടല പരിപ്പ്- 1/4 കപ്പ്
ചെറുപയർ പരിപ്പ്- 1/4 കപ്പ്
എണ്ണ- 1 ടീസ്പൂൺ
ജീരകം- 1/2 ടേബിൾസ്പൂൺ
കുരുമുളക്- 1 ടീസ്പൂൺ
വാളൻപുളി- ആവശ്യത്തിന്
വറ്റൽമുളക്- 8
കറിവേപ്പില- 2 തണ്ട്
കായം- 1/2 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അര കപ്പ് തുവരപരിപ്പ്, കാൽ കപ്പ് കടലപരിപ്പ്, കാൽ കപ്പ് ചെറുപയർ പരിപ്പ് എന്നിവ ഒരു പാനിലെടുത്ത് വറുത്തു മാറ്റാം. അതേ പാനിലേക്ക് ഒരു ടീസ്പൂൺ എണ്ണ ചേർത്ത് ചൂടാക്കാം.
അര ടേബിൾസ്പൂൺ ജീരകം, ഒരു ടീസ്പൂൺ കുരുമുളക് എന്നിവ ചേർത്തു വറുക്കാം.
ചെറിയ കഷ്ണം വാളൻപുളിയും, എട്ട് വറ്റൽമുളകും, രണ്ട് തണ്ട് കറിവേപ്പിലയും ചേർത്തു വറുക്കാം. ഇതിലേക്ക് വറുത്തെടുത്ത പരിപ്പുകളും ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ കായപ്പൊടിയും ചേർത്തു പൊടിച്ചെടുക്കാം. ഈർപ്പം ഇല്ലാത്ത വൃത്തിയുള്ള പാത്രത്തിൽ ഇത് ഏറെ നാൾ സൂക്ഷിക്കാം.
















