വെജിറ്റബിൾ ടിക്കി ട്രൈ ചെയ്താലോ. അധികം ചേരുവകൾ ഒന്നും തന്നെ ആവശ്യമില്ല. ബാക്കി വന്ന ചോറും കുറച്ച് പച്ചക്കറികളും ചേർത്ത് എണ്ണയിൽ വറുത്തെടുക്കേണ്ട താമസം മാത്രമേ ഉള്ളൂ.
ചേരുവകൾ
ചോറ്
സവാള
കാരറ്റ്
കാപ്‌സിക്കം
ഉരുളക്കിഴങ്ങ്
കുരുമുളകു പൊടി
മുളകുപൊടി
മല്ലിപ്പൊടി
റവ
ജീരകം
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേക്ക് അൽപ്പം എണ്ണ ഒഴിക്കുക. ഇടത്തരം വലിപ്പമുള്ള ഒരു സവാള, കാരറ്റ്, കാപ്സിക്കം, എന്നിവ ചെറുതായി അരിഞ്ഞതു ചേർത്ത് വഴറ്റാം. പച്ചക്കറകിൾ വെന്തത് വേവിച്ച ചോറിലേക്കു ചേർക്കാം. ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിന് റവ, ഉപ്പ്, ഒരു ടീസ്പൂൺ ജീരകം പൊടിച്ചത്, മല്ലിപ്പൊടി, എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ചോറ് നന്നായി ഉടഞ്ഞ് ചേരുവകൾ എല്ലാം യോജിച്ചതിനു ശേഷം അതിൽ നിന്നും കുറച്ചു വീതം എടുത്ത് ചെറിയ വട്ടത്തിൽ പരത്താം.
അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി വറുക്കാനാവശ്യമായ എണ്ണ ഒഴിക്കാം.
പരത്തിയെടുത്തവ അതിലേക്കു ചേർത്ത് വറുക്കാം. ഇരുവശങ്ങളും വേവിച്ചെടുത്ത ടിക്കി ചായക്കൊപ്പം കഴിച്ചു നോക്കൂ.
















