ക്രിസ്പിയായിട്ടുള്ള ഒരു മിനി ബോണ്ട ആയാലോ?. അരിപ്പൊടിയും മുട്ടയും മതിയാകും. ഹെൽത്തിയും രുചികരവുമായ സ്നാക്ക് തയ്യാർ.
ചേരുവകള്‍
അരിപ്പൊടി – 1/2 കപ്പ്
കോഴിമുട്ട – 1
തേങ്ങ – 1/2 കപ്പ്
പഞ്ചസാര- 3 ടേബിള്‍ സ്പൂണ്‍
ഏലയ്ക്ക – 2 എണ്ണം
ഉപ്പ്- ആവശ്യത്തിന്
എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അര കപ്പ് അരിപ്പൊടിയിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ചൊഴിക്കാം. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി യോജിപ്പിക്കാം. മൂന്ന് ടേബിൾസ്പൂൺ പഞ്ചസാരയിലേക്ക് രണ്ട് ഏലയ്ക്ക ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഇത് അരിപ്പൊടിയിലേക്ക് ചേർത്ത് യോജിപ്പിക്കാം.
അൽപ്പം വെള്ളം കൂടി ചേർത്തിളക്കി മാവ് തയ്യാറാക്കാം. അടികട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ചു ചൂടാക്കാം. തയ്യാറാക്കിയ മാവിൽ നിന്നും അൽപ്പമെടുത്ത് ചെറിയ ഉരുളകളാക്കി എണ്ണയിലേക്കു ചേർത്ത് വറുക്കാം.
















