മൈദയും ഗോതമ്പും വേണ്ട, പച്ചരി ഉണ്ടെങ്കിൽ കടയിൽ കിട്ടുന്ന രുചിയിൽ ഹൽവ തയ്യാറാക്കാം.
ചേരുവകൾ
പച്ചരി – 1 കപ്പ്
തേങ്ങ – 1 കപ്പ്
ശർക്കര – 1 കപ്പ്
കോൺഫ്ലോർ – 2 ടേബിൾ സ്പൂൺ
വെള്ളം- 2 കപ്പ്
പഞ്ചസാര- 1 1/4 കപ്പ്
ഉപ്പ് – ആവശ്യത്തിന്
ഏലയ്ക്ക – ആവശ്യത്തിന്
നെയ്യ് – ആവശ്യത്തിന്
ഉണക്കമുന്തിരി – ആവശ്യത്തിന്
കശുവണ്ടി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് പച്ചരിയിലേക്ക് ഒരു അൽപ്പം തേങ്ങ ചിരകിയതും ആവശ്യത്തിന് വെള്ളവും ഒഴിച്ച് അരച്ചെടുക്കാം. ഒരു കപ്പ് തേങ്ങ ചിരകിയത് അരച്ച് തേങ്ങാപ്പാൽ അരിച്ചെടുക്കുക.
ഒരു പാനിൽ രണ്ട് കപ്പ് വെള്ളവും ഒന്നേകാൽ കപ്പ് പഞ്ചസാരയുമെടുത്ത് അലിയിക്കൂ.
പഞ്ചസാര അലിഞ്ഞതിനു ശേഷം ഒരു നുള്ള് ഏലയ്ക്കപ്പൊടി ചേർത്തോളൂ. അരിച്ചെടുത്ത തേങ്ങാപ്പാൽ അടുപ്പിൽ വച്ച് ശർക്കര ലായനി കൂടി ചേർത്തിളക്കി കുറുക്കിയെടുക്കാം. ആവശ്യത്തിന് നെയ്യ് ചേർക്കുക. നെയ്യിൽ വറുത്തെടുത്ത കിസ്മിസും കശുവണ്ടിയും ഇതിലേക്ക് ചേർക്കാം. ഓവലനിലേക്ക് വച്ച് സെറ്റാക്കിയെടുക്കാം. ഓവൻ ഇല്ലെങ്കിൽ ഒരു ബൗളിലേക്ക് ഒരു കപ്പ് കോൺഫ്ലോറെടുക്കാം. അത് ചേർത്ത് കുറക്കിയെടുക്കാവുന്നതാണ്. ശേഷം അടുപ്പണച്ച് പരന്ന പാത്രത്തിലേക്ക് മാറ്റൂ. ചൂടാറിയതിനു ശേഷം കഴിച്ചു നോക്കൂ.
















