നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാര്‍ത്ഥികളില്‍ അധികംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മുമ്പില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.
രാവിലെ 11 മണി മുതൽ മൂന്നു മണിവരെ ബന്ധപ്പെട്ട വരണാധികാരികൾ മുമ്പാകെ പത്രിക നൽകാം. നാളെയാണ് ലഭിച്ച പത്രികകളുടെ സൂക്ഷ്മ പരിശോധന. വ്യാഴാഴ്ച വരെ പത്രികകൾ പിൻവലിക്കാൻ അവസരം ഉണ്ടാകും.
പ്രതിപക്ഷ നേതാവും പറവൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.ഡി സതീശൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.രാവിലെ 11. 30ന് പറവൂർ അഡീഷണൽ തഹസീൽദാർക്കാണ് പത്രിക സമർപ്പിക്കുക.
വിവാദങ്ങൾക്കിടെ ഗുരുവായൂർ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ചാവക്കാട് താലൂക്ക് ഓഫീസിലാണ് നാമനിർദേശ പത്രിക സമർപ്പിക്കുക.
കൊട്ടാരക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ രശ്മി, ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഷ്ണു മോഹന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം നൗഷാദ്, കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ജയമോഹന്‍, ചടയമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം എം നസീര്‍, കുണ്ടറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് എല്‍ സജികുമാര്‍ അടക്കമുള്ളവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
അതേസമയം എല്ലാ മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും മത്സരചിത്രം വ്യക്തമായിരിക്കുകയാണ്.
















