ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് സുപ്രീംകോടതിയിൽ തങ്ങളുടെ പുതിയ നിലപാട് അറിയിക്കും.
യുവതി പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള സത്യവാങ്മൂലമാണ് ബോർഡ് സമർപ്പിക്കുന്നത്.
നേരത്തെ ബോർഡ് ഉൾപ്പെടെയുള്ള കക്ഷികൾ ആവശ്യപ്പെട്ടതനുസരിച്ചാണ് വാദങ്ങൾ സമർപ്പിക്കാനുള്ള സമയം കോടതി ഇന്നത്തേക്ക് നീട്ടി നൽകിയത്. വിഷയത്തിൽ കോടതിയുടെ തുടർനടപടികൾ എന്താകുമെന്നത് ഏറെ ഉറ്റുനോക്കപ്പെടുന്നു.
















