പോഷകങ്ങളാൽ സമ്പന്നമാണ് കാരറ്റ്. അവ ശരീരഭാര നിയന്ത്രണത്തിനും ഏറെ ഗുണകരമായിരിക്കും. കാരറ്റ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഈ സ്നാക് ഇടയ്ക്ക് ട്രൈ ചെയ്യൂ.
ചേരുവകൾ
കാരറ്റ്
ഗോതമ്പ് പൊടി
ഉപ്പ്
കടുക്
തേങ്ങ
വറ്റൽമുളക്
കറിവേപ്പില
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ ഒരു കപ്പ് ഗോതമ്പ് പൊടിയിലേയ്ക്ക് കാരറ്റ് അരച്ചെടുത്തത് കൂടി ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി മാവ് തയ്യാറാക്കാം. വെള്ളം ആവശ്യമില്ല. തുടർന്ന് ചെറിയ ഉരുളകളാക്കി മാറ്റി വെയ്ക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് കടുക്, വറ്റൽമുളക്, കറിവേപ്പില, തേങ്ങ ചിരകിയത് എന്നിവ ചേർത്തു വഴറ്റിയതിലേയ്ക്ക് മാവ് ഉരുളകളാക്കിയത് ചേർത്തിളക്കാം. ആവശ്യാനുസരണം സേർവ് ചെയ്യാം.
















