ഡയറ്റിംഗ് നോക്കുന്നവർ ബ്രേക്ക്ഫാസ്റ്റിനോ ഡിന്നറിനോ സാലഡ് കഴിക്കുന്നതാണ് പതിവ്. എന്നും ഒരേ രീതിയിൽ തന്നെ സാലഡ് കഴിച്ചാൽ മടുപ്പ് തോന്നിയേക്കാം. അതിൽ തന്നെ വ്യത്യസ്തത കൊണ്ടുവരാൻ ശ്രദ്ധിക്കാം. ഈ റെസിപ്പി ട്രൈ ചെയ്തു നോക്കാം.
ചേരുവകൾ
സവാള- 1
തക്കാളി- 3
പച്ചമുളക്- 2
മല്ലി- ആവശ്യത്തിന്
നാരങ്ങ- 1
ചാട്മസാല- 1/2 ടീസ്പൂൺ
ജീരകപ്പൊടി- 1/4 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
സവാള, തക്കാളി, മല്ലിയില, പച്ചമുളക് എന്നിവ ചെറുതായി അരിഞ്ഞെടുക്കാം. ഇത് ഒരു ബൗളിലേയ്ക്കു മാറ്റാം. ഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ നീര് അതിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ജീരകപ്പൊടി, ചാട്മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. മൂന്ന് തക്കാളി വൃത്തിയായി കഴുകി കട്ടി കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കാം. തയ്യാറാക്കിയ സാലഡ് അതിനുള്ളിൽ വച്ച് വിളമ്പാം. ഇനി ആസ്വദിച്ചു കഴിച്ചോളൂ.
















