ഉപ്പിലിട്ടും, ഉണക്കിയും, വരട്ടിയും അങ്ങനെ പലതരത്തിൽ മാങ്ങ ഉപയോഗിച്ച് ആച്ചാർ തയ്യാറാക്കാൻ സാധിക്കും. വിപണിയിലും വ്യത്യസ്ത രുചിയിൽ ഇത് ലഭ്യമാണ്. അച്ചാർ തയ്യാറാക്കാൻ അധികം സമയം ചിലവഴിക്കാനില്ല എങ്കിൽ ഒരു റെസിപ്പി പരീക്ഷിച്ചു നോക്കൂ.
ചേരുവകൾ
മാങ്ങ
മുളകുപൊടി
ഉപ്പ്
ഉലുവ
കായം
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
രണ്ട് പച്ചമാങ്ങ കഴുകി തൊലി കളയാതെ ചെറുതായി അരിഞ്ഞെടുക്കാം.അതിലേയ്ക്ക് എരിവിനനുസരിച്ച് മുളകുപൊടി, കുറച്ച് ഉലുവ പൊടിച്ചത്, കായപ്പൊടി, ആവശ്യത്തിന് ഉപ്പ്എ ന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക പച്ച വെളിച്ചെണ്ണ ഒഴിച്ചിളക്കി യോജിപ്പിക്കാം. സദ്യ സ്റ്റൈൽ ഇൻസ്റ്റൻ്റ് അച്ചാർ റെഡി.
















