ചേരുവകൾ അനുസരിച്ച് വ്യത്യസ്ത തരത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ദാഹി ആലു. ഉരുളക്കിഴങ്ങും തൈരുമാണ് സാധാരണ ഇതിനായി ഉപയോഗിക്കുന്നത്. പച്ചക്കറികൾ ലഭ്യമാണെങ്കിൽ അതും ഉപയോഗിക്കാം.
ചേരുവകൾ
ഉരുളക്കിഴങ്ങ്
തൈര്
ഉപ്പ്
സവാള
മല്ലിയില
മുളകുപൊടി
വെളിച്ചെണ്ണ
കടുക്
വറ്റൽമുളക്
കറിവേപ്പില
മഞ്ഞൾപ്പൊടി
മുളകുപൊടി
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് നന്നായി കഴുകി ആവിയിൽ വേവിച്ചെടുക്കാം. അത് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ഒരു ചെറിയ ബൗളിലേയ്ക്ക് തൈരും ആവശ്യത്തിന് ഉപ്പും ചേർത്ത് ഉടച്ചെടുക്കാം. അതിലേയ്ക്ക് ഉരുളക്കിഴങ്ങ് കഷ്ണങ്ങളും സവാള ചെറുതായി അരിഞ്ഞതും ചേർക്കാം. ഇതിലേയ്ക്ക് മല്ലിയിലയും ചേർക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിക്കാം. എണ്ണ ചൂടായതിനു ശേഷം കടുക് ചേർത്തു പൊട്ടിക്കാം. വറ്റൽമുളക്, കറിവേപ്പില, ഒരു നുള്ള് മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തിളക്കാം. ഇത് തൈരിലേയ്ക്കു ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ചോറിനൊപ്പം കഴിച്ചു നോക്കൂ.
















