നല്ല ചൂടിൽ വീട്ടിലേക്ക് എത്തി ഒരു തണുത്ത പൈനാപ്പിൾ ജ്യൂസ് കുടിക്കുകയാണെങ്കിലോ? അതിൻ്റെ സുഖം പറഞ്ഞറിയിക്കാൻ കഴിയില്ല. എന്നാൽ ജ്യൂസ് ഇങ്ങനെയാണ് ഉണ്ടാക്കുന്നതെങ്കിൽ എത്ര കുടിച്ചാലും മതിയാകില്ല. സിംഗപ്പൂർ സ്പെഷ്യൽ ജ്യൂസ് ഉണ്ടാക്കുക എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
പൈനാപ്പിൾ
പഞ്ചസാര ആവശ്യത്തിന്
തണുത്തവെള്ളം അല്ലെങ്കിൽ ഐസ്
തേങ്ങ (ഒരുപാതി)
പൈനാപ്പിൾ മുറിച്ചെടുത്ത് മിക്സിയുടെ ജാറിലേക്കിടുക. അതിൽ തന്നെ ചിരകിയ തേങ്ങയും ചേർക്കുക. ഇതെല്ലാം കൂടി ഒരുമിച്ച് നന്നായി അടിച്ചെടുക്കുക. ഒരിക്കൽ കൂടി ജാർ തുറന്ന് അല്പം തണുത്ത വെള്ളവും ആവശ്യത്തിന് പഞ്ചസാരുയും ചേർത്ത് വീണ്ടും അടിക്കുക. പിന്നീട് അരിച്ചെടുത്ത് വേണമെങ്കിൽ ഐസ് ക്യൂബ്സും ഇട്ട് കുടിക്കാം.
















