കേക്ക് തയ്യാറാക്കിയാലോ?. ബാക്കി വന്ന ബ്രെഡും കുറച്ച് മൈദപ്പൊടിയും മതി. ഓവൻ ഉപയോഗിക്കേണ്ട ആവശ്യമില്ല.
ചേരുവകൾ
പഞ്ചസാര- 1/2 കപ്പ്
മുട്ട- 1 എണ്ണം
സൺഫ്ലവർ ഓയിൽ- 1/4 കപ്പ്
ബ്രെഡ്- 5 എണ്ണം
മൈദ- 1/2 കപ്പ്
ബേക്കിങ് പൗഡർ- 1/2 ടീസ്പൂൺ
ബേക്കിങ് സോഡ- 1/2 ടീസ്പൂൺ
കൊക്കോ പൗഡർ- 2 ടേബിൾ സ്പൂൺ
പാൽ- 1/2കപ്പ്
വാനില എസൻസ്- 1/2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
അര കപ്പ് പഞ്ചസാര പൊടിച്ചതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ചിളക്കാം. അതിലേക്ക് അഞ്ച് ബ്രെഡ് പൊടിച്ചത് ചേർത്തിളക്കി യോജിപ്പിച്ചോളൂ. അര കപ്പ് മൈദയിലേക്ക്, അര ടീസ്പൂൺ ബേക്കിങ് പൗഡറും, അര ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്തിളക്കി യോജിപ്പിക്കാം.
അതിലേക്ക് രണ്ട് ടേബിൾസ്പൂൺ കൊക്കോ പൗഡറും ചേർത്ത് അരിച്ച് ബ്രെഡ് പൊടിച്ചതിലേക്ക് ചേർക്കാം. ഇതിലേക്ക് അര കപ്പ് പാൽ ഒഴിച്ച് ഇളക്കി മാവ് തയ്യാറാക്കാം.
അര ടീസ്പൂൺ വാനില എസ്സെൻസ് കൂടി ചേർക്കാം. ഒരു കുക്കർ അടുപ്പിൽ വച്ച് അഞ്ച് മിനിറ്റ് പ്രീ ഹീറ്റ് ചെയ്യുക. മറ്റൊരു പരന്ന പാത്രത്തിൽ നെയ്യ് പുരട്ടി കുറച്ച് മൈദപ്പൊടി തടവി കേക്കിൻ്റെ മാവ് അതിലേക്ക് മാറ്റുക. ഇത് പ്രീഹീറ്റ് ചെയ്ത കുക്കറിലേക്ക് ഇറക്കി വയ്ക്കാം. അടച്ചു വച്ച് 25 മുതൽ 30 മിനിറ്റ് വരെ വേവിക്കാം.
















