തെലങ്കാനയിൽ ഭർത്താവ് തൂങ്ങി മരിച്ചതിന് പിന്നാലെ ഫ്ളാറ്റിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു ഭാര്യ. തെലങ്കാനയിലെ സിദ്ധിപേട്ട സ്വദേശിയായ ഭാനു ചന്ദർ റെഡ്ഡി കുന്ത (32) ഭാര്യ ബീബി ഷാസിയ സിറാജ് (31) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
ബീബി ഷാസിയ ഭാനു ചന്ദറിനെ പലതവണ ഫോണിൽ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരെയും അയൽവാസികളെയും വിവരമറിയിച്ചു അവരുടെ സഹായത്തോടെ അപാർട്മെന്റ് തുറന്നു നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അല്പസമയത്തിന് ശേഷം ഭാര്യ ഷാസിയ ഫ്ളാറ്റിലെ 17 നിലയിലേക്ക് പോവുകയും അവിടെ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. തെലങ്കാനയിലുള്ള ഇവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു.
















