മുഖ്യമന്ത്രി പിണറായി വിജയൻ വിഡി സതീശനെ ചർച്ചക്ക് വിളിച്ചാൽ വിഡി സതീശൻ മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് ‘ഋതിക്ക് റോഷൻ’ എന്ന് എഴുതിക്കുമെന്ന് സലിം കുമാർ. നേരെത്തെ തോമസ് ഐസക്കിനെകൊണ്ട് ധൃതരാഷ്ട്രർ എന്ന് എഴുതിച്ച ആളാണ് വിഡി സതീശനെന്നും സലീം കുമാർ പറഞ്ഞു.
അതോടൊപ്പം ‘ഊളം പാറ എന്നൊരു മാനസിക ആരോഗ്യ കേന്ദ്രം ഇല്ല‘ എന്നും ഉണ്ടെങ്കിൽ അവരുടെ മേൽവിലാസം തരണമെന്നും മുഖ്യമന്ത്രിയോട് സലിം കുമാർ പറഞ്ഞു. കേസെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു സലിം കുമാറിൻ്റെ പ്രതികരണം.
















