ഒരു അടിപൊളി പായസമാണ് നേന്ത്രപ്പഴം പ്രഥമൻ. 1994ൽ റിലീസായ പാവം ഐ എ ഐവാച്ചൻ എന്ന സിനിമയിൽ ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം സിദ്ദീഖിൻ്റെ കഥാപാത്രത്തിനോട് പറയുന്ന പഴം പ്രഥമൻ്റെ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കൂ. വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ പായസമാണിത്.
ചേരുവകൾ
ഏത്തപ്പഴം
നെയ്യ്
തേങ്ങ
ശർക്കര
ഏലയ്ക്ക
ചുക്ക്
തയ്യാറാക്കുന്ന വിധം
ഒരു ഏത്തപ്പഴം തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞതിലേയക്ക് മധുരത്തിനനുസരിച്ച് ശർക്കര, അൽപ്പം നെയ്യ്, ഏലയ്ക്കയും ചുക്കും ഗ്രാമ്പുവും പൊടിച്ചത് കാൽ ടീസ്പൂൺ എന്നിവ ചേർത്ത് അടുപ്പിൽ വെച്ച് വേവിക്കുക. വെന്തു വരുമ്പോൾ ഒരു ബൗൾ തേങ്ങാപ്പാൽ കൂടി ചേർത്ത് തിളപ്പിക്കുക. തേങ്ങാപ്പാൽ വറ്റിച്ച് വഴറ്റിയെടുത്ത് അടുപ്പിൽ നിന്നും മാറ്റാം. ചൂടോടെ തന്നെ കഴിച്ചു നോക്കൂ.
















