സോയ കീമ കഴിച്ചിട്ടുണ്ടോ?. ഉരുളക്കിഴങ്ങോ ഗ്രീൻപീസോ ഉപയോഗിക്കാതെ വളരെ സിംപിളായ റെസിപ്പിയാണ് സോയ ചീസ് കീമയുടേത്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
സോയ
ഉപ്പ്
സവാള
പച്ചമുളക്
മഞ്ഞൾപ്പൊടി
മുളകുപൊടി
ഒറിഗാനോ
മല്ലിയില
ബ്രെഡ്
ഉപ്പ്
കോൺഫ്ലോർ അല്ലെങ്കിൽ മൈദ
ചീസ്
എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു കപ്പ് സോയ വെള്ളത്തിൽ കുതിർക്കാൻ മാറ്റിവെയ്ക്കുക. പത്ത് മിനിറ്റിനു ശേഷം വെള്ളം അരിച്ചു കളഞ്ഞ സോയയിലേയ്ക്ക് ആവശ്യത്തിന് ഉപ്പ്, ഒരു പച്ചമുളക്, ഒരു സവാള ചെറുതായി അരിഞ്ഞത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ഒറിഗാനോ, അൽപ്പം മല്ലിയില, ബ്രെഡ് പൊടിച്ചത് രണ്ട് ടേബിൾസ്പൂൺ എന്നിവ ചേർത്ത് അരച്ചെടുക്കുക. ഒരു ബൗളിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോറോ മൈദയോ അൽപ്പം വെള്ളം ചേർത്ത് കലക്കിയെടുക്കുക. അടികട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി സോയയിൽ നിന്നും ആവശ്യത്തിന് എടുത്ത് ഉള്ളിൽ ചെറിയ കഷ്ണം ചീസ് വെച്ച് ഉരുട്ടി കോൺഫ്ലോറിലും ബ്രെഡ് പൊടിച്ചതിലും മുക്കി വറുത്തെടുക്കാം.
















