വിറ്റാമിൻ സി ധാരാളമായി അടങ്ങിയ നെല്ലിക്ക ഉപയോഗിച്ച്, യാതൊരുവിധ കൃത്രിമ ചേരുവകളുമില്ലാതെ വീട്ടിൽത്തന്നെ എങ്ങനെ ഈ പാനീയം തയ്യാറാക്കാം എന്ന് പരിചയപ്പെടാം.
ചേരുവകൾ
നെല്ലിക്ക- 500ഗ്രാം
കല്ലുപ്പ്- 1 ടേബിൾസ്പൂൺ
നാരങ്ങ- 1
ഇഞ്ചി- ആവശ്യത്തിന്
പഞ്ചസാരപ്പൊടി- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നെല്ലിക്ക നന്നായി കഴുകി തുടച്ചെടുക്കാം. അവ കുരുകളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയെടുക്കാം. ശേഷം കുറച്ച് ഉപ്പ് കല്ല് പൊടിച്ചെടുത്തതും, ഒരു നാരങ്ങ പിഴഞ്ഞതും, ഇഞ്ചി ചെറിയ കഷ്ണങ്ങളാക്കിയതും ചേർത്ത് അരച്ചെടുക്കാം. ഇത് ഒരു കോട്ടൺ തുണിയോ അരിപ്പയോ ഉപയോഗിച്ച് അരിച്ചെടുക്കാം. അരിച്ചെടുത്ത ജ്യൂസ് ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം. കുടിക്കേണ്ടപ്പോൾ ഒരു ഗ്ലാസിൽ കുറച്ച് ഐസ്ക്യൂബിടാം.
അതിലേയ്ക്ക് അൽപം പൊടിച്ച പഞ്ചസാര ചേർക്കാം. ശേഷം കുറച്ച് വെള്ളവും തയ്യാറാക്കി വച്ച നെല്ലിക്ക ജ്യൂസും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി ആസ്വദിച്ചു കുടിച്ചു നോക്കൂ.
















