മീൻ വാങ്ങി കഴിക്കുന്ന എപ്പോഴും സാധ്യമായെന്നു വരില്ല. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ മീൻ വറുത്ത് വേണമെന്നുള്ളവരെ ഇത് ഏറെ ബുദ്ധിമുട്ടിച്ചേക്കാം. അങ്ങവനെയെങ്കിൽ വഴുതനങ്ങ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുത്തോളൂ, കിടിലൻ ഫ്രൈ തയ്യാറാക്കാം.
ചേരുവകൾ
വഴുതനങ്ങ
വാഴയില
കട്ട തൈര്
ഇഞ്ചി
വെളുത്തുള്ളി
മഞ്ഞൾപ്പൊടി
മുളകുപൊടി
മല്ലിപ്പൊടി
കുരമുളുകുപൊടി
എണ്ണ
തയ്യാറാക്കുന്ന വിധം
അൽപം കട്ടത്തൈര് വെള്ളം കളഞ്ഞെടുക്കാം. ഇതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഇഞ്ചിയും, വെളുത്തുള്ളിയും അരച്ചത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾസ്പൂൺ മുളുകുപൊടി, രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, ഒരുടീസ്പൂൺ കുരുമുളകുപൊടി, അവശ്യത്തിന് ഉപ്പ്, അൽപ്പം എണ്ണ എന്നിവ ചേർത്തിളക്കാം. വഴുതനങ്ങ വട്ടത്തിൽ അരിഞ്ഞെടുക്കാം. അതിൽ തയ്യാറാക്കിയ മസാല പുരട്ടാം. വാട്ടിയെടുത്ത വാഴയിലയിലേയ്ക്ക് ഒരു കറവേപ്പില വെച്ച് മസാല പുരട്ടിയ വഴുതനങ്ങ അടുക്കി വെയ്ക്കാം. അതിനു മുകളിലായി ഒരു കറിവേപ്പില തണ്ട് വെച്ച് വാഴയില മൂടി കെട്ടാം. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണ പുരട്ടി വാഴയില വെച്ച് വേവിച്ചെടുക്കാം.
















