അൽപം പുളിയും എരിവും ചേർന്ന മാങ്ങ ചമ്മന്തിയാണ് വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഏറ്റവും എളുപ്പമുള്ള കറി. വളരെ സിംപിളായി തേങ്ങയും, മാങ്ങയും, എരിവിനനുസരിച്ച് പച്ചമുളകും, അൽപ്പം ഉപ്പും ചേർത്താൽ കാര്യം കഴിഞ്ഞു. ആവശ്യമെങ്കിൽ ചുവന്നുള്ളിയും ചേർക്കുന്നവരുണ്ട്. എന്നാലിനി ഈ റെസിപ്പി ഒരു പാലക്കാടൻ സ്റ്റൈലിൽ ഒന്ന് മാറ്റി പിടിച്ചാലോ?.
ചേരുവകൾ
തേങ്ങ
മാങ്ങ
പച്ചമുളക്
തൈര്
ഉപ്പ്
കടുക്
ഉലുവ
വറ്റൽമുളക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയതിലേയ്ക്ക് ഒരു ഇടത്തരം പച്ചമാങ്ങ മാങ്ങ ചെറുതായി അരിഞ്ഞത്, ആറ് ടേബിൾസ്പൂൺ തൈര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് അരച്ചെടുക്കാം.
ഇതിലേയ്ക്ക് കടുക് വറുത്ത് പൊടിച്ചത് ചേർത്തിളക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ആവശ്യത്തിന് എണ്ണയൊഴിച്ചു ചൂടാക്കി അൽപ്പം കടുകും, ഉലുവയും, വറ്റൽമുളകും, കറിവേപ്പിലയും ചേർത്ത് വറുത്ത് അതിലേയ്ക്കൊഴിക്കാം. ഇനി ചോറിനൊപ്പം വിളമ്പി കഴിച്ചു നോക്കൂ.
















