Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

കസബ വിവാദം ആരോഗ്യത്തെ വരെ ബാധിച്ചുവെന്ന് പാർവതി തിരുവോത്ത്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 9, 2026, 09:44 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

‘കസബ’ എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ വിമർശിച്ചതിന് പിന്നാലെ തനിക്ക് നേരിടേണ്ടിവന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് പാർവതി തിരുവോത്ത്. തനിക്ക് നേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വന്നു തുടങ്ങിയപ്പോൾ മാത്രമാണ് പ്രതികരിച്ചതെന്നും ഒപ്പം നിന്നവർക്കും താരം നന്ദി പറഞ്ഞു.

മമ്മൂട്ടിയുമായി സംസാരിച്ചിരുന്നുവെന്നും എന്നാൽ മമ്മൂക്കയുടെ പ്രസ്താവന വന്നപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു പോയതായും നടി പറഞ്ഞു. ഈ സമയത്ത് അവാർഡ് വാങ്ങാൻ ചെന്നപ്പോൾ ആളുകൾ കൂവി വിളിച്ചതും പാർവതി ഓർത്തു. ‘ഷോഷാ’ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം.

‘കസബ പരാമർശം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കാര്യങ്ങൾ മാറി. ആക്രമണങ്ങളും ഭീഷണികളും തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഞാനും മമ്മൂട്ടി സാറും തമ്മിൽ സംസാരിച്ചിരുന്നു. ഞങ്ങൾ സംസാരിക്കാതെ ഇരുന്നിട്ടില്ല. ഞാൻ അദ്ദേഹത്തിന് മെസ്സേജ് അയച്ചു, ഞങ്ങൾ ഫോണിൽ സംസാരിച്ചു. പക്ഷേ, അപ്പോഴേക്കും അത് ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത വിധം വലിയൊരു പ്രശ്നമായി മാറിക്കഴിഞ്ഞിരുന്നു. അന്ന് എനിക്ക് ‘പൊങ്കാല’ എന്ന വാക്കിന്റെ അർത്ഥം അറിയില്ലായിരുന്നു. പക്ഷേ കേരളത്തിൽ ഓൺലൈൻ പൊങ്കാല എന്നാൽ നിങ്ങൾ ക്രൂരമായി ട്രോൾ ചെയ്യപ്പെടുന്നു എന്നാണ് അർത്ഥം.

ആ ആക്രമണത്തിന്റെ വ്യാപ്തി അവിശ്വസനീയമായിരുന്നു. എനിക്ക് നേരെ കൊലവിളികളും ബലാത്സംഗ ഭീഷണികളും വന്നു തുടങ്ങിയപ്പോൾ മാത്രമാണ് എനിക്കത് ഗൗരവമായി തോന്നിയത്. അതുവരെ ഞാനത് അവഗണിക്കാൻ തയ്യാറായിരുന്നു. പക്ഷേ, എനിക്ക് മനസ്സിലായത് ഇവിടെ പ്രശ്നം ഞാനല്ല, ഞാൻ പ്രതിനിധീകരിച്ച വിഷയമാണ്. ഒരു സ്ത്രീ സംസാരിച്ചു എന്നതും അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്നതുമാണ്. ആ ഭയം എന്നെ തളർത്തുന്നതിന് പകരം എനിക്ക് കൂടുതൽ കരുത്ത് നൽകുകയാണ് ചെയ്തത്.

പിന്നെ, മമ്മൂട്ടി സാറുമായി ഞാൻ സംസാരിച്ചു, അദ്ദേഹം വളരെ ശാന്തനായിരുന്നു. പക്ഷേ ഞാൻ പറഞ്ഞു, ‘നിങ്ങൾ ശാന്തനായിരിക്കാം, എന്നാൽ പുറത്തുള്ളവർ അങ്ങനെയല്ല. ഒരു പ്രസ്താവനയെങ്കിലും ഇറക്കണ്ടേ?’ എന്ന്. അദ്ദേഹത്തിന്റെ പ്രസ്താവന ഏറെ വൈകിയാണ് വന്നത്. അപ്പോഴേക്കും എനിക്കെതിരായ സൈബറാക്രമണം എല്ലാ പരിധിയും ലംഘിച്ചിരുന്നു. പുറത്തിറങ്ങാൻ പോലും ഞാൻ ഭയപ്പെട്ടു. എനിക്കെതിരെ വധഭീഷണി വരെ ഉണ്ടായിരുന്നു. ആ കാലം എന്റെ ആരോഗ്യത്തേയും ബാധിച്ചു. ഒരുപാടു കാര്യങ്ങൾ ഒരേസമയം സംഭവിച്ചു. ഈ പ്രശ്നം നടക്കുന്നതിന് ഇടയിലാണ് എനിക്കൊരു പുരസ്കാരം ലഭിക്കുന്നത്.

വലിയ അവാർഡ് നിശയായിരുന്നു അത്. ഞാൻ അവാർഡ് വാങ്ങാനായി സ്റ്റേജിലേക്ക് നടന്നു കയറിയപ്പോൾ അവിടെ കൂടിയിരുന്നവർ മുഴുവൻ എന്നെ കൂകി വിളിക്കാൻ തുടങ്ങി. കയ്യടികൾക്ക് പകരം ആ കൂവലുകൾ കേട്ടപ്പോൾ എന്റെ ഉള്ളിൽ എല്ലാം ‘സ്ലോ ഡൗൺ’ ആയതുപോലെ തോന്നി. ‘പതുക്കെ നടക്കുക, കാല് തട്ടി വീഴരുത്, പ്രസംഗം കൃത്യമായി പൂർത്തിയാക്കുക’ എന്ന് ഞാൻ എന്നെത്തന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. ഞാൻ പ്രസംഗം പൂർത്തിയാക്കി, അവിടെ തട്ടി വീണില്ല, സുരക്ഷിതമായി തിരിച്ചിറങ്ങി. സത്യത്തിൽ ആ ഏഴ് മിനിറ്റുകൾ എനിക്ക് ഏഴ് വർഷം പോലെയാണ് തോന്നിയത്. പതിനായിരക്കണക്കിന് ആളുകൾ ഒന്നിച്ച് നിങ്ങളെ കൂകുമ്പോൾ ഒന്നുകിൽ നിങ്ങൾ തളർന്നു ഇല്ലാതാകും, അല്ലെങ്കിൽ നിങ്ങളുടെ മനസ്സ് ഉരുക്കുപോലെ ഉറച്ചതാകും. ആ അനുഭവം എന്റെ ഡി.എൻ.എ വരെ മാറ്റിമറിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ഞാൻ അതിജീവിച്ചു. ആ കുറച്ച് വർഷങ്ങൾ എന്നെ തകർക്കാൻ നോക്കിയെങ്കിലും, സത്യത്തിൽ അവയാണ് ഇന്ന് നിങ്ങൾ കാണുന്ന ഈ ‘ഞാൻ’ എന്ന വ്യക്തിയെ രൂപപ്പെടുത്തിയത്.

ഏറെ ട്രോളുകൾ നേരിടേണ്ടി വന്നെങ്കിലും എനിക്ക് പിന്തുണയ്ക്കാനും കുറച്ചു പേർ ഉണ്ടായിരുന്നുവെന്നതും ഒരു യാഥാർഥ്യമാണ്. നല്ലൊരു സപ്പോർട്ട് സിസ്റ്റം എനിക്കുണ്ടായിരുന്നു. എന്നെ പിന്തുണയ്ക്കാൻ സിനിമയ്ക്ക് പുറത്ത് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സിനിമയിൽ ഉള്ള സുഹൃത്തുക്കളുടെ മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. എനിക്ക് പിന്തുണ നൽകുന്നവർക്ക് കടുത്ത ശിക്ഷയാണ് ഇൻഡസ്ട്രി നൽകിയത്. എന്റെ കൂടെ നിന്നാൽ അവസരങ്ങൾ നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നു. എന്നാൽ ആ പ്രതിസന്ധി ഘട്ടത്തിലും ആസിഫ് അലിയും ടൊവീനോ തോമസും എന്റെ കൂടെ ജോലി ചെയ്തു. ആ സമയത്ത് പല നിർമാതാക്കളും എന്നെ മാറ്റിനിർത്തിയപ്പോൾ, പ്രമുഖ നിർമാതാവായ പി.വി. ഗംഗാധരന്റെ മക്കൾ (എസ്‌ക്യൂബ് പ്രൊഡക്ഷൻസ്) എന്നെ വിളിച്ച് ആ സിനിമയിലെ പ്രധാന വേഷം നൽകുകയും ഇൻഡസ്ട്രിയിൽ ഒരു നടിക്ക് ലഭിക്കാവുന്ന ഏറ്റവും ഉയർന്ന പ്രതിഫലം എനിക്ക് നൽകുകയും ചെയ്തു,’ പാർവതി പറഞ്ഞു.

ReadAlso:

ടോക്‌സിക് സിനിമയുടെ പ്രീ റിലീസ് ഇവന്റിനിടെ അപകടം; രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്ക് | Chaos at Toxic movie pre-release event in Hyderabad

ആഷിക്ക്ഉസ്മാൻ പ്രൊഡക്ഷൻസ്- ഡിനോയ് പൗലോസ് ചിത്രം “ഹലോ ഡിയർ” ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു.

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

ജോളിയുമായി സാമ്യം; ‘അണലി’ വെബ് സീരിസിന് പ്രദര്‍ശന വിലക്ക്

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും കഥയുമായി ‘ധനുഷ്ടോകിയിലേക്ക്’; ചിത്രീകരണം പൂർത്തിയായി

Tags: ActressMOVIE NEWSപാർവതി തിരുവോത്ത്

Latest News

വാഹനങ്ങളിലെ മോഡിഫിക്കേഷനിൽ കർശന നടപടി; വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി എടുക്കും | Kerala Highcourt order strict action against vehicle modification minimum 5000 Rupees fine must and fine

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണയ്‌ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി | ED terms the issuance of the press release against Veena a routine procedure

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ ചരക്കുകപ്പല്‍ മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍ | Panama-flagged cargo ship carrying sinks off Odisha coast

ഗുരുവായൂരില്‍ ഇന്ന് കല്യാണ മാമാങ്കം; വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍ | Record number of weddings at Guruvayur today

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies