ധാരാളം പോഷക ഗുണങ്ങളുള്ള ഒന്നാണ് വെള്ള കാന്താരി. ഇത് കിട്ടിയാൽ ഉറപ്പായും തയ്യാറാക്കി നോക്കേണ്ട ഒരു വിഭവം പരിചയപ്പെടാം.
ചേരുവകൾ
വെള്ള കാന്താരി
വെള്ളം
ഉപ്പ്
തൈര്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് ആവശ്യത്തിന് വെള്ള കാന്താരി നടുവെ പിളർന്നെടുക്കുക. അതിലേക്ക് അൽപ്പം വെള്ളം ഒഴിക്കുക. ഒരു ടേബിൾസ്പൂൺ തൈര്, കുറച്ച് ഉപ്പ് തുടങ്ങിയവ ചേർത്ത് തിളപ്പിക്കുക. വെള്ളം വറ്റി വരുമ്പോൾ ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചിളക്കി അടുപ്പിൽ നിന്നും മാറ്റാം. ചോറിനൊപ്പം കഴിച്ചു നോക്കൂ.
















