തമിഴ് സൂപ്പർ താരം വിജയ് ചിത്രം ‘ജനനായകൻ’ ഇന്റർനെറ്റിൽ ലീക്ക് ആയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ എച്ച്. വിനോദ്. റിലീസിനു മുമ്പുള്ള ഈ ചോർച്ച ശരിക്കും വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.
‘‘ഓരോ സീനും ഒരാളുടെ സ്വപ്നമാണ്. പുറത്തിറങ്ങുന്നതിന് മുമ്പുള്ള ചോർച്ച ശരിക്കും വേദനാജനകമാണ്. ദയവായി സിനിമ പങ്കുവയ്ക്കാതെ പിന്തുണയ്ക്കുക.’’–എച്ച്. വിനോദിന്റെ വാക്കുകൾ.
വിജയ്‍യുമായി വിനോദ് ആദ്യമായി സിനിമയായ ‘ജനനായകൻ’ തെലുങ്ക് ചിത്രമായ ‘ഭഗവന്ത് കേസരി’യുടെ റീമേക്ക് ആയിരുന്നു. 2023ൽ റിലീസ് ചെയ്ത ‘തുനിവി’നു േശഷം വിനോദ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.
















