പലപ്പോഴും അച്ചാർ കേടാകാതെ സൂക്ഷിക്കാനും അതിന്റെ കൃത്യമായ മസാലക്കൂട്ട് തയ്യാറാക്കാനും പ്രയാസമാണെന്ന് കരുതി പലരും കടകളിൽ നിന്ന് വാങ്ങാറാണ് പതിവ്. എന്നാൽ പ്രിസർവേറ്റീവുകളോ അമിതമായ രാസവസ്തുക്കളോ ഇല്ലാതെ വീട്ടിൽ തന്നെ തികച്ചും പ്രകൃതിദത്തമായ രീതിയിൽ രുചികരമായ അച്ചാറുകൾ തയ്യാറാക്കാം. പച്ചമാങ്ങ ഉപയോഗിച്ച് തയ്യാറാക്കുന്ന അച്ചാറുകൾ ചോറിനും കഞ്ഞിക്കുമൊപ്പം മികച്ച കോമ്പിനേഷനാണ്. പരമ്പരാഗതമായ അച്ചാർ നിർമ്മാണ രീതികളിൽ നിന്ന് വ്യത്യസ്തമായി, അധികം വേവിക്കാതെ തന്നെ മാങ്ങയുടെ പുളിയും മസാലയുടെ എരിവും ഒത്തുചേരുന്ന റെസിപ്പി പരീക്ഷിച്ചു നോക്കാം.
ചേരുവകൾ
മാങ്ങ
മുളകുപൊടി
ഉപ്പ്
ഉലുവ
കായം
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
രണ്ട് പച്ചമാങ്ങ കഴുകി തൊലി കളയാതെ ചെറുതായി അരിഞ്ഞെടുക്കാം. അതിലേയ്ക്ക് എരിവിനനുസരിച്ച് മുളകുപൊടി, കുറച്ച് ഉലുവ പൊടിച്ചത്, കായപ്പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക പച്ച വെളിച്ചെണ്ണ ഒഴിച്ചിളക്കി യോജിപ്പിക്കാം. സദ്യ സ്റ്റൈൽ ഇൻസ്റ്റൻ്റ് അച്ചാർ റെഡി.
















