തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ് നാട്ടിൽ. നാഗർകോവിലിലാണ് നരേന്ദ്രമോദിയുടെ റോഡ് ഷോ. 4.15ന് നാഗർ കോവിൽ ഹെലിപ്പാഡ് മുതൽ വെപ്പമൂഡ് വരെയും 4.30 മുതൽ അഞ്ചരവരെ വെപ്പമൂഡ് മുതൽ വടച്ചേരി വരെയും റോഡ് ഷോ നടത്തും. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും അടുത്ത ദിവസം തമിഴ്നാട്ടിൽ എത്തും.
അതേസമയം തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടന പത്രിക കേന്ദ്രമന്ത്രി ജെ പി നദ്ദ പുറത്തിറക്കി. താമരൈ വാക്കുരുതി എന്ന പേരിലാണ് പത്രിക. റേഷൻ കാർഡ് ഉടമകളായ സ്ത്രീകൾക്ക് പ്രതിമാസം സ്ത്രീകൾക്ക് 2000 രൂപ.
പ്രതിവർഷം മൂന്ന് സൗജന്യ പാചക വാതക സിലിണ്ടറുകൾ. കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റും.സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങൾക്ക് 50 ലക്ഷം രൂപവരെ പലിശരഹിത വായ്പ.
കർഷകർക്ക് പ്രതിവർഷം 9000 രൂപ. ആരോഗ്യമേഖലയിൽ സമഗ്ര മാറ്റം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ.
















