ബാബ് അല്‍-മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയുമായി യെമനിലെ ഹൂത്തികള്‍. സനായിലെ ഹൂതി സര്‍ക്കാര്‍ക്കാരിന്റെ വിദേശകാര്യ സഹമന്ത്രി ഹുസ്സൈന്‍ അല്‍ -ഇസ്സിയാണ് എക്‌സ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കിയത്. സമാധാനം തകര്‍ക്കുന്ന ശ്രമങ്ങള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തുടര്‍ന്നാല്‍ ബാബ് അല്‍ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്നാണ് ഭീഷണി.
ബാബ് അല്‍-മന്ദബ് അടയ്ക്കാന്‍ സനാ തീരുമാനിച്ചാല്‍, പിന്നെ അത് തുറക്കാന്‍ മനുഷ്യര്‍ക്കോ ജിന്നുകള്‍ക്കോ സാധിക്കില്ല. അതിനാല്‍ സമാധാനത്തിന് തടസ്സമാകുന്ന എല്ലാ നയങ്ങളും ട്രംപും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ലോകരാജ്യങ്ങളും ഉടന്‍ അവസാനിപ്പിക്കണം. ഞങ്ങളുടെ ജനതയുടെ അവകാശങ്ങളെ മാനിക്കാന്‍ അവര്‍ തയ്യാറാകണം എന്നാണ് എക്‌സിലൂടെ ഹുസ്സൈന്‍ അല്‍ -ഇസ്സി അറിയിച്ചത്.
















