Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

രണ്ടാനച്ഛന്റെ ചവിട്ടേറ്റ് അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു ?: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നത് ?; അഷ്‌കര്‍ കൊടും ക്രമിനലെന്ന് ഭൂതകാല ജീവിതം വെളിവാക്കുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 2, 2026, 02:38 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുവനന്തപുരം നെടുമങ്ങാട് പനവൂരില്‍ ഒന്നരവയസ്സുകാരന്‍ അര്‍ഷിദ് ക്രൂരമര്‍ദ്ദനമേറ്റാണ് മരിച്ചതെന്ന് കണ്ടെത്തല്‍. രണ്ടാനച്ഛന്റെ ചവിട്ടേറ്റ് നെഞ്ചിലെ ഏഴു വാരിയെല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. വാരിയെല്ലു തകര്‍ന്നതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. ഒപ്പം തലയ്ക്കുള്ളില്‍ അഞ്ചിടത്ത് നീര്‍ക്കെട്ടും രക്തസ്രാവവും ഉണ്ടായിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞു ശരീരത്തില്‍ 91 മുറിവുകള്‍ കണ്ടെത്തിയെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പുരാണത്തിലെ കംസന്‍ ശ്രീകൃഷ്ണനെ കൊല്ലാന്‍ പോലും ഇത്തരം ക്രൂരത കാട്ടിയിട്ടില്ലെന്ന് നിസംശയം പറയാനാകും. അഷ്‌കര്‍ എന്ന ക്രൂരന്‍ അര്‍ഷിദിന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടിയതാണ് വാരില്ലെുകള്‍ക്കു ക്ഷതമേല്‍ക്കാന്‍ കാരണം. കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളലേറ്റതും അടിയേറ്റതുമായ 91 മുറിവുകളുണ്ട്.

ഇതില്‍ പകുതിയും മാസങ്ങള്‍ പഴക്കമുള്ളതാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലൈറ്റര്‍ കൊണ്ട് ജനനേന്ദ്രിയത്തിലും കാല്‍പാദത്തിന്റെ അടിഭാഗത്തും അഗ്രഭാഗത്തും പൊള്ളലേല്‍പ്പിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ അഖിലയും രണ്ടാനച്ഛന്‍ അഷ്‌കറും തമ്മിലുള്ള ബന്ധത്തില്‍ കുഞ്ഞ് ബാധ്യതയായി എന്നതാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊലപാതകത്തിനു മുമ്പ് കുഞ്ഞിനെ അതി ക്രൂരമായി ഇഞ്ചിഞ്ചായി ഉപദ്രവിക്കുകയായിരുന്നു ഇരുവരും ചേര്‍ന്ന്. അതുകൊണ്ടു തന്നെ കൊലപാതകത്തില്‍ അമ്മ അഖിലയ്ക്ക് എതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ചോറ് കൊടുക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞപ്പോള്‍ തല ഭിത്തിയില്‍ ഇടിപ്പിച്ചുവെന്നും ഇതോടെ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും പ്രതി നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

കുഞ്ഞിനെ പൊളളിക്കാന്‍ ഉപയോഗിച്ച ലൈറ്റര്‍ പൊലീസ് തെളിവെടുപ്പിനിടെ വീട്ടില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. പ്രതികള്‍ക്കെതിരെ അതീവ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. കേസില്‍ ഒന്നാം പ്രതി എ. അഷ്‌കറിനെതിരെ പട്ടികജാതി അതിക്രമ നിരോധന വകുപ്പ് കൂടി ചുമത്തുമെന്നും പോലീസ്. കുഞ്ഞിന്റെ പിതാവ് പരേതനായ എസ്.അഖിലും, മാതാവും കേസിലെ രണ്ടാം പ്രതിയുമായ അഖില ചന്ദ്രനും പട്ടിക ജാതിക്കാരായതിനാല്‍ ഈ വകുപ്പ് കൂടി ചുമത്താന്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു. ഇതിനായി ജാതി സര്‍ട്ടിഫിക്കറ്റിനായി തഹസില്‍ദാര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. കൊലപാതകം, ജുവനൈല്‍ ജസ്റ്റിസ് നിയമം എന്നിവയ്ക്കു പുറമേ എസ്സി, എസ്ടി വകുപ്പ് കൂടി ചുമത്തുന്നതോടെ അന്വേഷണം ഡിവൈഎസ്പിക്കും കേസ് എസ്സി, എസ്ടി കോടതിയിലേക്കും കൈമാറും.

മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ കുഞ്ഞിന്റെ രണ്ടാനച്ഛനായ അഷ്‌കറിനെതിരെ കൊലപാതകം (IPC 302), കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം (ജുവനൈല്‍ ജസ്റ്റിസ് ആക്ട്), പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ (SC/ST Act) ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തന്റെ പുതിയ ജീവിതത്തിന് കുഞ്ഞ് ഒരു തടസ്സമാണെന്ന കാരണത്താലാണ് ഇയാള്‍ മാസങ്ങളോളം ആസൂത്രിതമായി കുഞ്ഞിനെ ക്രൂര പീഡനത്തിന് ഇരയാക്കിയത്. സംഭവദിവസം ചോറ് നല്‍കുന്നതിനിടയില്‍ കുഞ്ഞ് കരഞ്ഞപ്പോള്‍ തലയ്ക്ക് ശക്തമായി അടിച്ചെന്നും അതോടെ ബോധം നഷ്ടപ്പെട്ട കുഞ്ഞിനെ ഛര്‍ദ്ദിച്ചുവെന്ന വ്യാജേനയാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിനെ പടിക്കെട്ടില്‍ നിന്ന് തള്ളിയിട്ട് കൈകള്‍ ഒടിച്ച ശേഷവും, ആശുപത്രിയില്‍ നിന്നെത്തിച്ച് പ്ലാസ്റ്റര്‍ അഴിച്ചുമാറ്റി ഇയാള്‍ വീണ്ടും മര്‍ദ്ദിച്ചിരുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് കുഞ്ഞിനെ വെയിലത്ത് സണ്‍ഷെയ്ഡില്‍ ഒറ്റയ്ക്ക് നിര്‍ത്തിയിരുന്നതായും കുഞ്ഞിനെ കൊല്ലുമെന്ന് അഷ്‌കര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അയല്‍വാസികളും ബന്ധുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിനെ വടികൊണ്ട് അടിക്കുന്നതും ക്രൂരമായി ഉപദ്രവിക്കുന്നതും അമ്മ അഖിലയ്ക്ക് കൃത്യമായി അറിയാമായിരുന്നിട്ടും അവര്‍ നോക്കിനില്‍ക്കുകയല്ലാതെ പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ ക്രൂരതയ്ക്ക് കൂട്ടു നിന്നതിനും മൗനം പാലിച്ചതിനും അമ്മ അഖിലയ്ക്കെതിരെ പോലീസ് പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. കുഞ്ഞ് മരിച്ച ദിവസം നൃത്ത പരിപാടിക്കായി നാഗര്‍കോവിലിലായിരുന്നു അഖിലയെന്നാണ് മൊഴിയെങ്കിലും, ഇത് കൊലപാതകത്തിന് ആസൂത്രിതമായി സൗകര്യമൊരുക്കാന്‍ വേണ്ടിയായിരുന്നോ എന്ന് പോലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്.

ഇതിനിടെ, കൊല്ലപ്പെട്ട കുഞ്ഞിന്റെ പിതാവിന്റെ മാതാപിതാക്കളെയും അഖിലയുടെ അമ്മയെയും സന്ദര്‍ശിച്ച വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ, കുഞ്ഞിനെ വിട്ടുകിട്ടണമെന്ന മുന്‍ പരാതികളില്‍ പോലീസ് ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപിക്കുകയും കുഞ്ഞിന് നീതി ഉറപ്പാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. കൊലപാതകത്തിന് പുറമെ, അഷ്‌കര്‍ ഒരു കൊടുംക്രിമിനലാണെന്ന് വ്യക്തമാക്കുന്ന മുന്‍കാല ചരിത്രവും മറ്റ് ദുരൂഹ മരണങ്ങളും അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഷ്‌കറിന്റെ ആദ്യ ഭാര്യ ആമീനയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ച് തലയോട്ടി തകര്‍ത്ത് നിലവില്‍ മെഡിക്കല്‍ കോളേജ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ കോമണ്‍ സ്റ്റേജിലാക്കിയ അവസ്ഥയിലാണ്. ഈ ആമീനയുടെ സഹോദരന്റെ മുങ്ങിമരണത്തിലും അഷ്‌കറിന് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കും. കൂടാതെ, അഷ്‌കറുമായി മുന്‍പ് വിവാഹം നിശ്ചയിച്ചിരുന്ന ചിറയിന്‍കീഴ് സ്വദേശിയായ യുവതി, ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവവും പുനരന്വേഷിക്കും.

വിവാഹ വാഗ്ദാനം നല്‍കി സ്ത്രീകളില്‍ നിന്ന് പണം തട്ടുന്നത് അഷ്‌കര്‍ പതിവാക്കിയിരുന്നതായും വിവരമുണ്ട്. അഷ്‌കറിന്റെ ക്രിമിനല്‍ പശ്ചാത്തലത്തിന് പുറമെ അമ്മ അഖിലയുടെ ആദ്യ ഭര്‍ത്താവ് (കുഞ്ഞിന്റെ യഥാര്‍ത്ഥ പിതാവ്) അഖിലിന്റെ ആത്മഹത്യയിലും ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അഖില ഗര്‍ഭിണിയായിരിക്കെ മറ്റൊരു ബന്ധത്തെച്ചൊല്ലി സ്റ്റേഷനില്‍ വെച്ച് അഖില ബന്ധം വേര്‍പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അഖില്‍ ജീവനൊടുക്കിയത്. അഖിലയോടൊപ്പം ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന മറ്റൊരു സ്ത്രീയുടെ മരണത്തിലും ദുരൂഹതയുള്ളതിനാല്‍, ഈ കേടുപാടുകളിലെല്ലാം അഷ്‌കറിനും അഖിലയ്ക്കുമുള്ള പങ്കിനെക്കുറിച്ച് കേന്ദ്രീകരിച്ച് പോലീസ് അതീവ ജാഗ്രതയോടെ വിശദമായ അന്വേഷണം നടത്തിവരികയാണ്.

ReadAlso:

എന്താണ് ഹീറ്റ്‌ഡോം ?: താപ താഴികക്കുടങ്ങള്‍ക്കു പിന്നിലെ ശാസ്ത്രം; ആഘാത ലഘൂകരണം എങ്ങനെ ?

ആരാണീ ഡെപ്യൂട്ടി സ്പീക്കര്‍ ?: അവരുടെ അവകാശങ്ങള്‍ എന്തൊക്കെ ?:

ആയിരം ഇടതുപക്ഷക്കാര്‍ക്ക് അര സതീശന്‍: മുഖ്യമന്ത്രിക്കു മുമ്പില്‍ മുട്ടുകുത്തിപ്പോകുന്ന പ്രതിപക്ഷം; ഭരണത്തിലിരുന്നപ്പോള്‍ ചെയ്തതെല്ലാം തിരിച്ചുകുത്തുന്നു

ഒരു രൂപ പോലും നികുതി വര്‍ധ്ധിപ്പിക്കാത്ത ബജറ്റ്: പി.എം. ശ്രീ ഒപ്പിട്ടത് ഇടതു സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

ബജറ്റ് വിസ്മയിപ്പിച്ചോ ?: മിഷന്‍ സമുദ്ര-വയനാട് ട്രൈബല്‍ യൂണിവേഴ്‌സിറ്റി-സതേണ്‍ കേരളാ ഇക്കണോമിക് കോറിഡോര്‍: ബജറ്റ് സംക്ഷിപ്തം 

കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും. അഷ്‌കറിന്റെ സഹോദരിയെയും ഭര്‍ത്താവിനെയും അടുത്ത ദിവസങ്ങളില്‍ പൊലീസ് ചോദ്യം ചെയ്യും. പനവൂരിലെ വാടകവീട്ടില്‍ ഇവര്‍ക്കൊപ്പമാണ് പ്രതികള്‍ താമസിച്ചിരുന്നത്. കുട്ടിയെ മര്‍ദിക്കുന്നതിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നെന്നാണു സൂചന. അഷ്‌കര്‍ പ്രണയിച്ച് വഞ്ചിച്ചതിനെത്തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്‍പ് ചിറയിന്‍കീഴ് സ്വദേശിനിയായ യുവതി ജീവനൊടുക്കിയെന്ന് വാര്‍ത്തകളുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട് പൊലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ല.

കുഞ്ഞിനെ മകളുടെ സുഹൃത്ത് മര്‍ദിക്കുന്നതായി സംശയമുണ്ടെന്ന് അഖിലയുടെ അമ്മ റീന നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. എന്നാല്‍ അമ്മ തന്റെ കുടുംബകാര്യത്തില്‍ അനാവശ്യമായി ഇടപെടുന്നുവെന്ന് അഖില നിലപാടെടുത്തതോടെ പൊലീസ് അതിനൊപ്പം നില്‍ക്കുകയായിരുന്നു. കുഞ്ഞിന്റെ രണ്ട് കയ്യും ഒടിഞ്ഞുവെന്ന് അറിഞ്ഞപ്പോഴാണ് റീന പൊലീസിനെ സമീപിച്ചത്. മേയ് 29നാണ് ഒന്നരവയസുകാരന്‍ ദാരുണമായി കൊല്ലപ്പെട്ടത്. ചോറു കൊടുക്കുന്നതിനിടെ കുട്ടി മരിച്ചുവെന്നാണ് കുട്ടിയുടെ അമ്മ അഖിലയും രണ്ടാനച്ഛനും ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും കുഞ്ഞിന്റെ ബന്ധുക്കള്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേരളം നടുങ്ങിയ കണ്ടെത്തലുകളുണ്ടായത്.

Tags: crimeANWESHANAM NEWSASHKAR MURDERARSHIDBABY MURDER CASESCST ACT

Latest News

എൻജിനിയറിങ് കോളേജുകൾ നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ സംയുക്ത ഇടപെടൽ ശക്തമാക്കും: മന്ത്രി റോജി എം. ജോൺ

ചുഴറ്റിയടിച്ച് ഓപ്പറേഷന്‍ തൂഫാന്‍: അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കുന്നു; കര്‍ണാടക, തമിഴ്നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്ക് കേരള മുഖ്യമന്ത്രി കത്തയച്ചു

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ- സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും: വേതന പാക്കേജ് പരിഷ്‌കരിക്കല്‍ വിഷയത്തില്‍ ഇടപെടും; മന്ത്രി അനൂപ് ജേക്കബ്

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ പുതിയ റെക്കോർഡുകൾ കുറിക്കും; കേരളത്തിന്റെ സംഭാവനകൾ നിർണായകമാകും – കേന്ദ്ര കായിക മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: മേൽക്കോടതിയിൽ ജാമ്യാപേക്ഷ നല്‍കി പ്രതി ജിതിന്‍ ഭാസ്‌കര്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies