ഇന്റര്‍ നെറ്റിന്റെ വ്യാപനത്തോടെ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണ് ഓണ്‍ലൈന്‍ ടാക്‌സി. വിവിധ കമ്പനികള്‍ ഓണ്‍ലൈന്‍വഴി യാത്രക്കാര്‍ക്ക് സേവനം നല്‍കുന്നതിനുള്ള സംവ്ധിനവുമായി രംഗത്തിറങ്ങിയതോടെ പരമ്പരാഗത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് ആകെ പൊല്ലാപ്പായി. ടൂറിസ്റ്റ് സര്‍വ്വീസ് തൊട്ട് സാധാരണ ചെറു ഓട്ടങ്ങള്‍ വരെ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്ക് കിട്ടിത്തുടങ്ങിയതോടെ പരമ്പരാഗ ടാക്‌സി ഡ്രൈവര്‍മാര്‍ കട്ടക്കലിപ്പിലായി. ഇതോടെ ഊബര്‍ തൊഴിലാളിലകളെയെല്ലാം ശത്രുവായി കണ്ട് ഉപദ്രവം തുടങ്ങി. തലസ്ഥാന ജില്ലയിലെ ടൂറിസ്റ്റ് സെന്ററായ കോവളത്ത് ഊബര്‍ തൊഴിലാളികളും ടാക്‌സി ഡ്രൈവര്‍മാരും നേര്‍ക്കുനേര്‍ കയ്യാങ്കളിയില്‍ എത്തിയിരിക്കുകയാണ്. ഇതില്‍ ഊബര്‍ തൊഴിലാളികള്‍ക്കാണ് കൂടുതല്‍ പീഡനം കിട്ടുന്നത്. കാരണം, കസ്റ്റമര്‍ ഓണ്‍ലൈന്‍ വഴി ഊബര്‍ ബുക്കി ചെയ്യുമ്പോള്‍ പോകാതിരിക്കാനാവില്ല. അങ്ങനെ കോവളത്ത് എത്തുന്ന ഊബര്‍ തടഞ്ഞു നിര്‍ത്തുന്നത് ടാക്‌സി തൊഴിലാളികള്‍ളാണ്. അവര്‍ കസ്റ്റമറെ എടുക്കാന്‍ സമ്മതിക്കില്ല. അഥവാ കസ്റ്റമര്‍ ഊബറില്‍ കയറിയാല്‍ ഊബര്‍ ഡ്രൈവര്‍ക്കുും, കസ്റ്റമര്‍ക്കും മര്‍ദ്ദം ഉറപ്പ്. നിരന്തരമായി ഈ പ്രശ്‌നം രൂക്ഷമാവുകയാണ്. പോലീസില്‍ പരാതിപ്പെട്ടാലും രക്ഷയില്ലാത്ത അവസ്ഥയാണ്. കാരണം, ഊബറുകാരെ മര്‍ദ്ദിക്കുന്ന ടാക്‌സി ഡ്രൈവര്‍മാര്‍, സ്വന്തം ഷര്‍ട്ട് വലിച്ചു കീറിയ ശേഷം പോലീസ്‌റ്റേഷനില്‍ പോയി, അവരെ ഊബറുകാര്‍ മര്‍േിച്ചെന്നു പറഞ്ഞ് കേസ് മറിക്കും. ഇതോടെ കോവളം ഭാഗത്ത് ഊബറിന് കസ്റ്റമറെ എടുക്കാന്‍ കഴിയാത്ത സ്ഥിതിയിലായിരിക്കുകയാണ്. ഹോട്ടല്‍ ഉദയ സമുദ്രയിലും മറ്റ് ഇടങ്ങളിലും ടൂറിസ്റ്റുകള്‍ ഊബര്‍ ബുക്ക് ചെയ്താല്‍ ടാക്‌സി ഡ്രൈവര്‍മാരുടെ മര്‍ദ്ദനം പേടിച്ച് പോകാനാവുന്നില്ലെന്നും പരാതിയി ഉയരുന്നുണ്ട്.
















