Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

തിരഞ്ഞെടുപ്പ് ഫണ്ട് വെട്ടിക്കല്‍: ബി.ജെ.പിയില്‍ ഉള്‍പാട്ടീ കലാപം രൂക്ഷം; വെട്ടിപ്പും തട്ടിപ്പും വ്യാപകമെന്ന് ആക്ഷേപം; പുന: സംഘടന ഉടനുണ്ടാകും

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jul 10, 2026, 02:41 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും വലിയ ചങ്കിടിപ്പും തോല്‍വി ഭയവുമെല്ലം ഉണ്ടാക്കുമ്പോള്‍ കേരളത്തിലെ ഒരു പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് മാത്രം അത് സാമ്പത്തിക ലാഭമായി മാറുന്നുണ്ട്. അത് ബി.ജെ.പിക്കാണ്. അടുത്ത കാലത്തൊന്നും കേരളത്തില്‍ ഭരണം പിടിക്കാനോ നാല് എം.എല്‍.എമാരെ ഉണ്ടാക്കാനോ, പാര്‍ലമെന്റില്‍ രണ്ടക്ക എം.പിമാരെ സൃഷ്ടിക്കാനോ, എന്തിന് ഒരു നഗരസഭ ഒറ്റയ്ക്ക് ഭരിക്കാനോ കഴിയില്ല എന്ന ചിന്തയില്‍ നിന്നുമാണ് ഈ സാമ്പത്തിക ലാഭക്കൊതി ഉണ്ടായത്. എന്നാല്‍, ഇത്തവണ അത് പാടെ തെറ്റിയതോടെ തെരഞ്ഞെടുപ്പ് ഫണ്ട് വെച്ചിട്ടവരെയെല്ലാം കൈയ്യോടെ പൊക്കിയിരിക്കുകയാണ് ബി.ജെ.പി നേതൃത്വം.

കേരളത്തില്‍ ഇതുവരെയും കണ്ട രാഷ്ട്രീയ മാറ്റമല്ല, അടുത്തിടെ ഉണ്ടായത്. തലസ്ഥാന നഗരസഭ പിടിച്ചത് ബി.ജെ.പിയാണ്. തൃശൂര്‍ എം.പിയായി സുരേഷ് ഗോപി അക്കൗണ്ട് തുറന്നു. നിയമസഭയില്‍ മൂന്ന് എം.എല്‍.എമാരെ സൃഷ്ടിച്ചു. ഇതെല്ലാം ബി.ജെ.പിയുടെ കേരളത്തിലെ ചുവടുറപ്പിന്റെ സൂചനകളായി. എന്നാല്‍, പണ്ടൊക്കെ അങ്ങനെയല്ല, സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതു പോലും തോല്‍ക്കുമെന്നു മുന്‍കൂട്ടി തീരുമാനിച്ചാണ്. അതുകൊണ്ടു തന്നെ സ്ഥാനാര്‍ത്ഥികള്‍ക്കായി നല്‍കുന്ന തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഭൂരിഭാഗവും അടിച്ചു മാറ്റുകയാണ് പതിവ്. സ്ഥിരമായുള്ള പരാജയം നേരിയ വിജയത്തിലേക്ക് കടന്നതോടെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ വിനിയോഗം എങ്ങനെയൊക്കെയാണെന്ന് പാര്‍ട്ടി പരിശോധിച്ചു തുടങ്ങി. അങ്ങനെ കണ്ടെത്തിയ സാമ്പത്തിക തിരിമറിയും, വെട്ടിപ്പും ഇപ്പോള്‍ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഉള്‍പാര്‍ട്ടീ കലാപത്തിലേക്കും ശുദ്ധികലശത്തിലേക്കും പുന: സംഘടനയ്ക്കും വഴിവെച്ചിരിക്കുകയാണ്.

വെട്ടിപ്പിന്റെ തീവ്രതയും ആഴവും മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. അരങ്ങേറിയത് സങ്കല്പങ്ങള്‍ക്കും അപ്പുറത്തുള്ള അതിഭീകരമായ സാമ്പത്തിക ക്രമക്കേടുകളെന്ന് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. പ്രചാരണത്തിനായി എത്തിയ ഹെലികോപ്റ്ററുകളുടെ മണിക്കൂറുകളിലും വാടകയ്‌ക്കെടുത്ത കാറുകളുടെ ട്രിപ്പ് ഷീറ്റുകളിലും വരെ കൃത്രിമം കാണിച്ച് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇതിനു പുറമെ പാര്‍ട്ടി നേതാവിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്ക് വായ്പയിലും ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിട്ടുണ്ട്. പാര്‍ട്ടിക്ക് ലഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണ ഫണ്ടില്‍ നിന്നും ഹെലികോപ്റ്റര്‍, വാഹന വാടക ഇനങ്ങളിലാണ് ഏറ്റവും വലിയ ക്രമക്കേട് നടന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്ന് ഹെലികോപ്റ്ററുകള്‍ 136 മണിക്കൂര്‍ പറക്കാനാണ് കരാര്‍ നല്‍കിയിരുന്നത്.

എന്നാല്‍ ആകെ ഉപയോഗിച്ചത് വെറും 42 മണിക്കൂര്‍ മാത്രമാണ്. ബാക്കിമണിക്കൂറുകള്‍ വ്യാജമായി കണക്കില്‍ കാണിച്ച് ഇതിന്റെ മറവില്‍ ലക്ഷങ്ങളാണ് ചില നേതാക്കള്‍ തട്ടിയത്. ഇതിനുപുറമെയാണ് തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സംസ്ഥാന വ്യാപകമായി വാടകയ്‌ക്കെടുത്ത 200 കാറുകളുടെ പേരിലുള്ള തട്ടിപ്പ്. ഇതില്‍ പകുതി കാറുകള്‍ പോലും ഒരു ദിവസവും പ്രചാരണത്തിനായി ഉപയോഗിച്ചില്ല. എന്നാല്‍ ഈ വണ്ടികളെല്ലാം ഓടിയെന്ന് വരുത്തി തീര്‍ക്കാന്‍ ട്രിപ്പ് ഷീറ്റുകളില്‍ വ്യാപക തിരിമറി നടത്തി. ഈ ഒരൊറ്റ തിരിമറിയിലൂടെ മാത്രം ഒരു കോടിയോളം രൂപയാണ് ബി.ജെ.പിയിലെ ചില നേതാക്കള്‍ തട്ടിയത്. മാധ്യമങ്ങള്‍ ഈ വാര്‍ത്ത പുറത്തു കൊണ്ടു വന്നതോടെ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പാര്‍ട്ടി തയ്യാറെടുത്തു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊടികള്‍ നിര്‍മ്മിക്കാനുള്ള മൂന്നരക്കോടി രൂപയുടെ കരാറിലും വന്‍ വെട്ടിപ്പാണ് നടന്നത്.

കേന്ദ്ര നേതൃത്വം നല്‍കുന്ന ഔദ്യോഗിക കൊടികള്‍ വരാന്‍ വൈകിയ സാഹചര്യം മുതലെടുത്ത്, പാര്‍ട്ടിയിലെ ചില നേതാക്കള്‍ തന്നെ ഒരു തട്ടിക്കൂട്ട് സ്വകാര്യ കമ്പനി രൂപീകരിച്ച് കരാര്‍ സ്വന്തമാക്കുകയായിരുന്നു. ഈ ഇടപാടിലൂടെ ബി.ജെ.പിയുടെ ഒരു സംസ്ഥാന സെക്രട്ടറിയും യുവമോര്‍ച്ച നേതാവും ചേര്‍ന്ന് 54 ലക്ഷം രൂപയാണ് കമ്മീഷനായി കൈപ്പറ്റിയത്. പിന്നീട് കേന്ദ്രം അയച്ച ലക്ഷക്കണക്കിന് കൊടികള്‍ നിലവില്‍ പാര്‍ട്ടി ഓഫീസുകളില്‍ കെട്ടിക്കിടന്ന് നശിക്കുന്നു. സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്കായി കോടികള്‍ ചെലവാക്കിയതിലും വലിയ അഴിമതി ആരോപണങ്ങളാണ് ഉയര്‍ന്നത്. സംസ്ഥാനത്തെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കാനും പാര്‍ട്ടിയെ അഴിമതിരഹിതമായി നയിക്കാനും കേന്ദ്രം നിയോഗിച്ച സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പൂര്‍ണ്ണമായും നിരാശനാക്കുന്നതാണ് സ്വന്തം മൂക്കിന് താഴെ നടന്ന ഈ കോടികളുടെ ഫണ്ട് വെട്ടിപ്പ്.

അദ്ദേഹത്തിന്റെ കാലയളവില്‍ തന്നെ ഇത്രയും വലിയ സാമ്പത്തിക കൊള്ള നടന്നത് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ രാജീവ് ചന്ദ്രശേഖറിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വിവാദങ്ങള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ പൂര്‍ണ്ണമായി തകര്‍ത്തതോടെ, സാമ്പത്തിക ആരോപണങ്ങള്‍ നേരിടുന്ന സംസ്ഥാന സെക്രട്ടറി, മേഖല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നിവരെ നിലവിലെ സ്ഥാനങ്ങളില്‍ നിന്ന് അടിയന്തരമായി മാറ്റിനിര്‍ത്താന്‍ നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. കുറ്റക്കാരായ നേതാക്കളെ സംരക്ഷിക്കാന്‍ സംസ്ഥാനത്തെ ചില പ്രമുഖ ഗ്രൂപ്പ് മാനേജര്‍മാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിലപാടുള്ളതിനാല്‍ ഇത്തവണ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ല.

ReadAlso:

ഇരിട്ടി നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി തട്ടിപ്പ്: സി.പി.എം കടുത്ത പ്രതരോധത്തില്‍; നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു തുടങ്ങിയതോടെ വിശജീകരണവുമായി സി.പി.എം

പ്രതിപക്ഷ ഉപനേതാവ് ?: തന്ത്രവും കുതന്ത്രവും പയറ്റാന്‍ സി.പി.ഐ; വിട്ടുകൊടുക്കാതെ കൊതിപ്പിച്ച് കൊതിപ്പിച്ച് സി.പി.എം; രാജ്യസഭയില്‍ കണ്ണുവെച്ചിരിക്കുന്നതാര് ?

നരേന്ദ്രമോദി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയോ ?:ശക്തമായി പ്രതികരിച്ച് ബി.ജെ.പി ദേശീയ നേതാവ് മുരളി മനോഹര്‍ ജോഷി

നേപ്പാള്‍ ദുരന്തം: 1500 പേര്‍ എവിടെ ?; തിരച്ചിലും അന്വേഷണങ്ങളും ഊര്‍ജ്ജിതം; ജാഗ്രതയോടെ ഇന്ത്യ ? ; ഹെല്‍പ്പ്‌ലൈന്‍ തുറന്നു

നരേന്ദ്രമോദിയുടെ ഭരണം പരാജയമോ ?: ടെക്സാസ് ടെക് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ പഠനം പറയുന്നു സമസ്ത മേഖലയും താഴേക്കെന്ന് ?; മതസ്വാതന്ത്ര്യല്‍ വന്‍ ഇടിവ്

Tags: BLPBJP LEADERS MONEY FRAUDfinancial fraudANWESHANAM NEWSELECTION FUND

Latest News

നേപ്പാൾ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 1000 കടന്നു; ഇനിയും കണ്ടെത്താനുള്ളത് 3916 പേരെ

എസ്എഫ്‌ഐ മാർച്ചിനിടെയുണ്ടായ സംഘർഷം; എം ശിവപ്രസാദ്, പി എസ് സഞ്ജീവ് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ കേസ് | sfi-march-kerala-university-clash-police-registers-case

സഹകരണ മേഖലയില്‍ തട്ടിപ്പ് കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും: എം ലിജു

പ്രതിപക്ഷ ഉപനേതൃ പദവി; സിപിഐ കടുത്ത തീരുമാനങ്ങളിലേക്ക് ഉടന്‍ പോകില്ല; സിപിഐഎമ്മിന്റെ ഔദ്യോഗിക തീരുമാനം വരും വരെ കാത്തിരിക്കാനാണ് നീക്കം | Position of Deputy Leader of the Opposition: CPI unlikely to take drastic steps immediately

ഭവനരഹിതരായ പത്ത് കുടുംബങ്ങൾക്ക് വീട് യാഥാർത്ഥ്യമാക്കി എം.എ യൂസഫലി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies