പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന പുതിയ ചിത്രം ആരണ്യകാണ്ഡം ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ജയൻ വന്നേരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം വന്യതയും ആകാംഷയും നിറഞ്ഞ ഒരു സിനിമാറ്റിക് അനുഭവമായിരിക്കും എന്ന് ഉറപ്പുനൽകുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഒരു കടുവയുടെ കണ്ണിൽ പ്രതിഫലിക്കുന്ന തീപ്പന്തമേന്തിയ ഒരു പെൺകുട്ടിയുടെ രൂപം ചിത്രത്തിന്റെ നിഗൂഢത വർദ്ധിപ്പിക്കുന്നു.
മലയാള സിനിമയിലെ പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് ഈ ചിത്രത്തിനായി അണിനിരക്കുന്നത്: ഛായാഗ്രഹണം ജോമോൻ തോമസും പശ്ചാത്തല സംഗീതം ഗോപി സുന്ദറും നിർവഹിക്കുന്നു. ചിത്രസംയോജനം സോബിൻ കെ. സോമനും
പ്രൊഡക്ഷൻ ഡിസൈനർ മനു ജഗതുമാണ്.വലിയ ക്യാൻവാസിൽ അഞ്ചു ഭാഷകളിലായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം 2026 ഒക്ടോബറിൽ ആരംഭിക്കും. PRO : ബിജിത്ത് വിജയൻ & വാഴൂർ ജോസ്
















