വേറിട്ട ശബ്ദ സൗന്ദര്യം കൊണ്ട് സംഗീത രംഗത്ത് തന്റേതായ സാന്നിദ്ധ്യം ഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി. നാടന്‍ ശീലുകളാണ് വിജയലഷ്മിയുടെ ഹിറ്റുകളില്‍ മുമ്പന്തിയില്‍ നില്‍ക്കുന്നത്. ഇപ്പോഴിതാ ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളല്‍ എന്ന ചിത്രത്തിലെ മരം കൊത്തി വേഗത്തില്‍ മനം കൊത്തി നീറുന്നു …എന്‍ തുയിര്…..എന്ന ലിറിക്കല്‍ വീഡിയോ ഗാനം ഇന്നു പുറത്തുവിട്ടിരിക്കുന്നത്..വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ നവ മാധ്യമങ്ങളില്‍ വലിയ തരംഗം സൃഷ്ടിച്ചിരിക്കുക യാണ് ഈ ഗാനം.ഉടന്‍ തന്നെ പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ഈ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
: ബി.കെ. ഹരിനാരായണന്‍ രചിച്ച് രാഹുല്‍ രാജ് ഈണമിട്ടതാണ് ഈ ഗാനം…
ആദ്യാ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ഈ ചിത്രം ജെ.കെ എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ട് നിര്‍മ്മിക്കുന്നു.
കോ പ്രൊഡ്യൂസര്‍- സിറിയക്ക് ആലഞ്ചേരി .
എക്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ് – ഹിരണ്‍ മഹാജന്‍, ജി.മാര്‍ത്താണ്ഡന്‍ ..
തനി നാടന്‍ കഥയെന്നാണ് അണിയറശില്‍പ്പികള്‍ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
സാധാരണക്കാര്‍ താമസ്സിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു കുടുംബത്തില്‍ അരങ്ങേറുന്ന പ്രശ്നം ആഗ്രാമത്തിന്റെ തന്നെ പ്രശ്നമായി മാറുന്നതാണ് തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. .
വിജയരാഘവന്‍ കേന്ദ്ര പഥാ ത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍
വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ഹരിശ്രീ അശോകന്‍ , മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കുട്ടി അഖില്‍ ജെറോം. ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീപത് യാന്‍ …..
അനിയപ്പന്‍, ശ്രീരാജ് , . പൗളി വത്സന്‍, സേതു ലഷ്മി, ജസ്‌ന്യ.കെ. ജയദീഷ്,ചിത്രാ നായര്‍, പ്രിയാ കോട്ടയം,ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോന്‍,ബേബി റിഹരാജ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിന്‍ ജോര്‍ജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശി റാമിന്റേതാണു തിരക്കഥ .
പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്, മേക്കപ്പ് – അമല്‍.സി.ചന്ദ്രന്‍,
കോസ്‌റ്യൂം ഡിസൈന്‍ – സിജി തോമസ് നോബല്‍
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – അജയ് ചന്ദ്രിക’ പ്രശാന്ത് ഈഴവന്‍
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന്‍ ബാലന്‍,
പ്രൊഡക്ഷന്‍
സ്റ്റില്‍സ് – അജി മസ്‌ക്കറ്റ്.
മാനേജേഴ്‌സ് – റഫീഖ് ഖാന്‍, rമെല്‍ബിന്‍ഫെലിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബിജു കടവൂര്‍. PRO വാഴൂര്‍ ജോസ്.

















