പ്രതിപക്ഷ ഉപനേതാവ് സ്ഥാനമാണ് പ്രശ്‌നമെന്ന് പ്രത്യക്ഷത്തില്‍ തോന്നിയേക്കാമെങ്കിലും സി.പി.എമ്മിനും സി.പി.ഐയ്ക്കുമിടയില്‍ തീരാത്ത നിരവധി പ്രശ്‌നങ്ങളുണ്ട്. പരസ്പരം മടുത്തു എന്നു തന്നെ പറയേണ്ടി വരും. പക്ഷെ, നാറിയാലും ചുമക്കാതെ വയ്യല്ലോ എന്ന സ്ഥിതിയിലായിരിക്കുകയാണ് ഇരുപക്ഷവും. കൂടുതല്‍ നാറുന്നതാര് എന്നതില്‍ മാത്രമാണ് സംശയം. അവസാനം പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള വാക്കു തര്‍ക്കമാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചിരിക്കുന്നത്. എന്നാല്‍, ഇതാണ് യഥാര്‍ഥ കാരണമെന്ന് കാണാന്‍ വയ്യ. കാരണം, എല്‍.ഡി.എഫ് എന്ന ചട്ടക്കൂട് ഉള്ളതിനാല്‍ സി.പി.എം ചെയ്യുന്ന, എന്നാല്‍, സി.പി.ഐയ്ക്ക് വിയോജിപ്പുള്ള ഒരു വിഷയത്തിനോടും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പെട്ടിരിക്കുകയാണ് സി.പി.ഐ. അതായത്, സി.പി.എമ്മിന്റെ പേരില്‍ ആരോപിക്കപ്പെടുന്ന എല്ലാ ആരോപണങ്ങളിലും സി.പി.ഐയും ബന്ധപ്പെട്ടുന്നുണ്ട് എന്ന് സാരം. ഇത് സി.പി.ഐയെ രാഷ്ട്രീയമായും, ധാര്‍മ്മികമായും പൊള്ളിക്കുന്നുണ്ട്.
സി.പി.എമ്മും പിണറായി വിജയനും മുഹമ്മദ് റിയാസും എത്തി നില്‍ക്കുന്ന ഹവാല പണമിടപാടും, ഇ.ഡി ആക്രമണവുമെല്ലാം തന്നെ സി.പി.ഐയെയും പ്രതിരോധത്തിലാക്കുന്നുണ്ട്. കേരളത്തില്‍ സി.പി.എം ഇല്ലാതെ സി.പിഐയ്ക്ക് നിലനില്‍പ്പില്ല എന്ന അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത്. ഇത് ചെയ്തതു പോലും സി.പി.എമ്മിന്റെ രാഷ്ട്രീയ കുതന്ത്രമാണ്. എന്നാല്‍, സി.പി.ഐയില്‍ നിന്നും സമൂഹികമായി പ്രതിരോധത്തിലാക്കാന്‍ പോന്ന ഒരു രാഷ്ട്രീയ പ്രശ്‌നവും ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത. അഥവാ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനെ സ്വയം വിമര്‍ശനമായി കണ്ട് തിരുത്തുമെന്നു പറയാനോ, അതില്‍ ജനങ്ങള്‍ക്ക് ബോധ്യമാകുന്ന ന്യായീകരണം പറയാനോ സി.പി.ഐ തയ്യാറാകുന്നുണ്ട്.
എന്നാല്‍, സി.പി.എം അത്തരമൊരു നിലപാടിന് തയ്യാറാകുന്നില്ല എന്നതാണ് സി.പി.ഐയെ കുഴയ്ക്കുന്നതും. ഇങ്ങനെ എല്ലാ വശങ്ങളിലും സി.പി.ഐ-സി.പി.എം ബന്ധം തകര്‍ന്നിരിക്കുമ്പോള്‍ പരസ്പരം മടുക്കുക എന്നത് സ്വാഭാവികം മാത്രമാണ്. പ്രത്യയശാസ്ത്രപരമായി ഒരുമിച്ചാണെങ്കിലും ആശയപരമായി രണ്ടറ്റത്തു കൂടെ സഞ്ചരിക്കുന്ന പാര്‍ട്ടികള്‍ രണ്ടു വഴിക്കാകുമോ എന്നതാണ് അറിയേണ്ടത്. പലഘട്ടങ്ങളിലും രണ്ടറ്റത്ത് എത്തുകയും പരസ്പരം വാക്കേറ്റമുണ്ടാവുകയും ചെയ്ത സന്ദര്‍ഭങ്ങളില്‍ ഇരു പാര്‍ട്ടിയിലെയും ദേശീ നേതാക്കള്‍ ഇടപെട്ടാണ് ാേജിപ്പിച്ചു കൊണ്ടു പോയത്. എന്നാല്‍, എപ്പോള്‍ വേണമെങ്കിലും ആശയപരമായി തെറ്റാമെന്ന ഘട്ടത്തില്‍ തന്നെയാണ് ഇരു പാര്‍ട്ടികളുടെയും നില്‍പ്പ്.
ഇനി നേതാക്കള്‍ ആരെങ്കിലും കുറ്റപ്പെടുത്താന്‍ വാ തുറന്നാല്‍ അപ്പോള്‍ തീരും എല്ലാ മുന്നണി ബന്ധങ്ങളും. കാരണം, സി.പി.ഐ അത്രമേല്‍ സഹിച്ചു നില്‍ക്കുകയാണ്. ഭരണമുള്ളപ്പോഴും ഭരണമില്ലാത്തപ്പോഴും സി.പി.എമ്മിന്റെ അടിമയെപ്പോലെയാണ് സി.പി.ഐ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

















