ദമ്മാം: നവയുഗം സാംസ്ക്കാരികവേദി വായനവേദിയുടെ പ്രതിമാസ പുസ്തകചർച്ചാപരിപാടിയായ “അക്ഷരസദസ്സ്” ദമ്മാമിൽ അരങ്ങേറി.
വായനവേദി പ്രസിഡന്റ് ശ്രീകുമാർ വെള്ളല്ലൂരിന്റെ അധ്യക്ഷതയിൽ ചേർന്ന അക്ഷര സദസ്സിനു, സെക്രട്ടറി ബിനു കുഞ്ഞു സ്വാഗതം പറഞ്ഞു.
ചടങ്ങിൽ നവയുഗം മുതിർന്ന നേതാവ് ഉണ്ണി പൂച്ചെടിയിൽ സി.അച്ചുതമേനോൻ അനുസ്മരണം അവതരിപ്പിച്ചു.
ലാലു ദിവാകരൻ ബിജു തുറയിൽകുന്ന് എഴുതിയ “കുട്ടികൊമ്പൻ” എന്ന പുസ്തകവും, ഹുസ്സൈൻ നിലമേൽ ബാബു എബ്രഹാം എഴുതിയ “കമ്പിളി കണ്ടത്തെ കൽഭരണികൾ” എന്ന പുസ്തകവും , ബെൻസി മോഹൻ ഫയദോർ ദസ്‌ക്കോവിസ്‌ക്കിയുടെ “കുറ്റവും ശിക്ഷയും” എന്ന പുസ്തകവും അവതരിപ്പിച്ചു.
നിസാം കൊല്ലം, സാജൻ കണിയാപുരം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഭാവി പ്രവർത്തങ്ങളെ പറ്റി എം എ വാഹിദ് സംസാരിച്ചു.
വായനാവേദി ലൈബ്രറേറിയൻ സജീർ അക്ഷരസദസ്സിനു നന്ദി രേഖപ്പെടുത്തി.
അടുത്ത മാസത്തെ അക്ഷരസദസ്സ് സെപ്റ്റംബർ 10 ന് നടത്താൻ തീരുമാനിച്ചു.

















