വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സംസ്ഥാനത്ത് പവര്‍കട്ട് ഒരു മണിക്കൂറെന്നത് പല സമയങ്ങളിലും മണിക്കൂറുകളോളം ഉണ്ടെന്ന ആക്ഷേപം ശക്തമാവുകയാണ്. കടുത്ത വേനലിന്റെ തുടക്കമെന്ന നിലയില്‍ ചൂടിന്റെ കാഠിന്യം വര്‍ദ്ധിച്ചു വരികയാണ്. ഇതുകൂടി ആകുന്നതോടെ കേരളം ഇരുട്ടിലാകുമോ എന്ന ആസങ്കയുണ്ട്. എന്നാല്‍, വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ ഇടപെടല്‍ തെല്ലൊരാശ്വാസം നല്‍കുന്നതാണ്. ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ മുതലുള്ള ഹ്രസ്വകാല കരാറുകള്‍ക്കാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്.
യൂണിറ്റിന് ശരാശരി 10.04 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങാമെന്ന് റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. ഏപ്രില്‍, മെയ് മാസങ്ങളിലെ പീക്ക് സമയങ്ങളില്‍ 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാം. 2027 മെയ് വരെയുള്ള കരാറുകള്‍ക്കാണ് അനുമതി. രാജ്യത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് അനുമതി നല്‍കുന്നതെന്നും ഇത് കീഴ്വഴക്കമാക്കില്ലെന്നും കമ്മീഷന്‍ പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് വില കൊടുത്തും വൈദ്യുതി വാങ്ങാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ കെ.എസ്.ഇ.ബിക്ക് ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിലവിലെ പ്രതിസന്ധി മറികടന്ന് പുതിയ സംവിധാനങ്ങളും പദ്ധതികളും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ വരാനിരിക്കുന്ന വലിയ പ്രതസന്ധിയില്‍ കേരളത്തിന് പിടിച്ചു നില്‍ക്കാനാവൂ. ഇപ്പോള്‍ത്തന്നെ പ്രതിപക്ഷം സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു തുടങ്ങിയിരിക്കുകയാണ്. ഇരുട്ടിലായ കേരളത്തെ രക്ഷിക്കാന്‍ സര്‍ക്കാരിനു കഴിയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. എന്നാല്‍, ഇപ്പോഴത്തെ വൈദ്യുതി പ്രസന്ധിക്കു കാരണം, കഴിഞ്ഞ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന വിമര്‍ശനമുണ്ട്. അത് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യവും മൂന്നാം പിണറായി വിജയന്‍ സര്‍ക്കാരിനും വേണ്ടിയുള്ള ഇടപെടലുകളായിരുന്നു അന്നത്തെ പ്തിസന്ധി കാലത്തും ഇരുട്ടു പരത്താതെ വൈദ്യുതി നല്‍കിയത്.
എന്നാല്‍, അതിന്റെ പാപഭാരം ഈ സര്‍ക്കാര്‍ ചുമക്കുന്നു എന്നാണ് പറയുന്നത്. എന്തായാലും കൂടിയ തുകയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കുമ്പോള്‍ താത്ക്കാലികമായി കേരളം ഇരുട്ടിനെ വെളിച്ചമാക്കുമെങ്കിലും വരാനിരിക്കുന്ന വലിയ പ്രതിസന്ധി മറികടക്കാന്‍ എന്ു മാര്‍ഗങ്ങളാണ് കണ്ടിരിക്കുന്നതെന്ന് ആര്‍ക്കുമറിയില്ല.

















