ഇടപ്പഴിഞ്ഞി എസ് കെ ആശുപത്രിയിൽ സെപ്റ്റംബർ 17ന് വിവിധ പരിപാടികളോടെ പേഷ്യന്റ് സേഫ്റ്റി ദിനം ആചരിച്ചു. രോഗികളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്നതിന്റെയും സുരക്ഷിതമായ ആരോഗ്യപരിചരണ സംവിധാനങ്ങൾ ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യം ജീവനക്കാരിൽ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്. പേഷ്യന്റ് സേഫ്റ്റി ദിനാചരണത്തിന്റെ ഉദ്ഘാടനം എസ് കെ ആശുപത്രി ചെയർമാൻ ശ്രീ കെ. എൻ. ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ മെമ്പർ ഓഫ് മാനേജ്മെന്റ് കേണൽ സി. എസ്. പിള്ള, അക്കാദമിക് ഡയറക്ടർ റിട്ട. കേണൽ രാജീവ്, വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ, ചീഫ് കോഓർഡിനേറ്റർ ഷാലി മോൾ, ക്വാളിറ്റി മാനേജർ ചിത്ര, വിവിധ നഴ്സിംഗ് വിഭാഗം ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി രോഗികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ അവബോധ സെഷനുകൾ സംഘടിപ്പിച്ചു. ചീഫ് ക്ലിനിക്കൽ ഓഫീസർ ഡോ. അനൂപ് ചന്ദ്രൻ പൊതുവാൾ, കാർഡിയോളജിസ്റ്റ് ഡോ. ഹരിഹര സുബ്രഹ്മണ്യം, ഡയബറ്റോളജിസ്റ്റ് ഡോ. തങ്കം, പൾമണോളജിസ്റ്റ് ഡോ. റമീസ് നജീബ്, ഓങ്കോളജിസ്റ്റ് ഡോ. അരുൺ, സൈക്യാട്രിസ്റ്റ് ഡോ. അഖില, പീഡിയാട്രിക്സ് വിഭാഗത്തിലെ ഡോ. മീനാകൃഷ്ണൻ, നിയോനറ്റോളജിസ്റ്റ് ഡോ. റോഷിത് ജെ. കുമാർ, എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോ. ജോനാഥൻ, എമർജൻസി ഫിസിഷ്യൻ ഡോ. അജിൻ റെക്സ് എന്നിവർ വിവിധ വിഷയങ്ങളിൽ പേഷ്യന്റ് സേഫ്റ്റി അവബോധ ക്ലാസുകൾ നയിച്ചു. “സുരക്ഷിതമായ ചികിത്സ മികച്ച ആരോഗ്യപരിചരണത്തിന്റെ അടിത്തറയാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിച്ച ദിനാചരണ പരിപാടികൾ പേഷ്യന്റ് സേഫ്റ്റി അവബോധം പ്രമേയമാക്കിയ സാംസ്കാരിക പരിപാടിയോടെ സമാപിച്ചു. രോഗീസുരക്ഷയോടുള്ള ആശുപത്രിയുടെ പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ജീവനക്കാരിൽ സുരക്ഷാ സംസ്കാരം വളർത്തുന്നതിനും ദിനാചരണം സഹായകമായി.
















