വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷം പുനസംഘടിപ്പിച്ച ആദ്യ സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇന്ന്. പുതുതായി സെക്രട്ടറിയേറ്റിൽ എത്തിയ പി. ജയരാജൻ, എം.ബി രാജേഷ്, വി. ശിവൻകുട്ടി, ക്ഷണിതാവായ ജോൺ ബ്രിട്ടാസ് എന്നിവർ യോഗത്തിൽ പങ്കെടുക്കും.
വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങളാണ് സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രധാന അജണ്ട. വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ നിർദ്ദേശിച്ച മാറ്റങ്ങളെ സംബന്ധിച്ചും സെക്രട്ടറിയേറ്റ് ചർച്ച ചെയ്യും.
നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തോൽവി പഠിച്ച് കരകയറാനായിരുന്നു സിപിഎം കോഴിക്കോട് വിപുലീകൃത സംസ്ഥാന കമ്മിറ്റി നടത്തിയിരുന്നത്.
വീഴ്ചകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനായി വിശാല സംസ്ഥാന സമിതിയിൽ രേഖ അവതരിപ്പിച്ചിരുന്നു.