ഇടുക്കി ശാന്തൻപാറ പേത്തൊട്ടി അയ്യൻപാറയ്ക്ക് സമീപം കാട്ടാന ആക്രമണത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം.
മധ്യപ്രദേശ് സ്വദേശി ശിവകുമാർ (28) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം.
താമസിച്ചിരുന്ന ഷെഡിന് പുറത്തേക്ക് ഇറങ്ങിയ ശിവകുമാറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.
ഇയാളോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് കാട്ടാനയെ കണ്ട് ഓടി രക്ഷപെട്ടു. മരിച്ച ശിവകുമാറിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.