പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന് തിരി തെളിഞ്ഞു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇസ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാനും, ഷിയാസ് ഹസ്സനും ചേർന്നു നിർമ്മിക്കുന്നു. പ്രണവ് പറശ്ശിനിയാണ് എക്സികുട്ടിവ് പ്രൊഡ്യൂസർ. നരിവേട്ട എന്ന ചിത്രത്തലൂടെ മലയാള സിനിമയിൽ ശക്തമായ സാന്നിദ്ധൃമായെ ത്തിയ ഇന്ത്യൻ സിനിമ നിർമ്മിക്കുന്ന നാലാമതു ചിത്രമാണിത്. അങ്കമാലി മൂക്കന്നൂരി നടുത്ത് ആനപ്പാറ എന്ന സ്ഥലത്തായിരുന്നു തുടക്കം. തികച്ചും ലളിതമായ ചടങ്ങിൽ പ്രശസ്‌ത സംവിധായകൻ ഗിരീഷ് ഏ.ഡി.ഫസ്റ്റ് ക്ലാപ്പു നൽകിക്കൊണ്ടായിരുന്നു ചിത്രീകരണം ആരംഭിച്ചത് .
നഹാസ് ഹിദായത്ത്, ഗിരീഷ് ഏ.ഡി, എം.സി ജിതിൻ സംഗീത് . പി. രാജൻ,എന്നിവർക്കൊപ്പം പ്രവർത്തിച്ചു കൊണ്ടാണ് രോഹിത് ചന്ദ്രശേഖരൻ ഇപ്പോൾ തൻ്റെ ആദ്യ ചിത്രത്തിലേക്കു കടന്നിരിക്കുന്നത്. ടീനേജിൻ്റെ കുസൃതികളും നെഗളിപ്പും, പ്രണയവും, ഇണക്കവും പിണക്കവുമൊക്കെ കോർത്തിണക്കി തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ടീനേജ് പ്രായക്കാരുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച എന്നു തന്നെ ഈ ചിത്രത്തേ കുറിച്ച് ഒറ്റവാക്കിൽ പറയാം.. ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ പുതുമുഖങ്ങളാണ്. ഇവരെ ഓഡിയേഷനിലൂടെയാണ് തെരഞ്ഞെടുത്തുന്നതെന്ന് സംവിധായകൻ രോഹിത് ചന്ദ്രശേഖരൻ പറഞ്ഞു.
ഇവരുടെ പേരുവിവരങ്ങളും ചിത്രത്തിൻ്റെ പേരും പുറകേ പറത്തുവിടുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. പുതുമുഖങ്ങൾ ക്കൊപ്പം സീനിയേഴ്സായ അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കിരൺ കെ എസ്സാണ് തിരക്കഥ രചിച്ചിരിക്കുന്നത് .
സംഗീതം – ബിബിൻ അശോക്. ഛായാഗ്രഹണം . ദീപക് ഡി. മേനോൻ, എഡിറ്റിംഗ് – ആകാശ് ജോസ്ഫ്. കലാസംവിധാനം – ഔസേപ്പ് ജോൺ. മേക്കപ്പ് – റോണക്സ് സേവ്യർ കോസ്‌റ്റ്യും ഡിസൈൻ- മെൽവിൻ . സ്‌റ്റിൽമ്പ് ജോസുകുട്ടി ബേബി . കിയേറ്റീവ് ഡയറക്ടർ – അപ്പുമാരായി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഷാൻ സലിം. അസ്സോസ്സിയേറ്റ് ഡയറക്ടർ – കെസിയ സോഫിയ സാമുവൽ .
പ്രൊഡക്ഷൻ മാനേജേഴ്‌സ്-അഷയ് മനോജ്,, ജെനീഷ് ജോസ് . പ്രൊഡക്‌ഷൻ കൺടോളർ- ആൻ്റെണി തോമസ്. ആങ്കമാലിയും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. PRO വാഴൂർ ജോസ് .















