പത്തു ദിവസത്തിനുള്ളില്‍ രാജ്യതലസ്ഥാനത്ത് നാല് കൂട്ട ബലസാത്സംഘങ്ങള്‍ നടന്നിരിക്കുന്നു. സ്ത്രീകള്‍ക്ക് തെരിവിലേക്കോ, പൊതു ഇടങ്ങളിലേക്കോ രാത്രിയിലോ ഇറങ്ങാന്‍ കഴിയാത്ത ഭീകരാന്തരീക്ഷം. സ്ത്രീകളെ വെറും ഭോഗ വസ്തുവായി മാത്രം കാണുന്ന പുരുഷന്‍മാര്‍ അലഞ്ഞു നടക്കുന്ന ഇടമായി ഡെല്‍ഹി മാറിയിരിക്കുന്നു. കഴുകന്‍ കണ്ണുകളോടെയല്ലാതെ പെണ്‍കുട്ടികളെയും സ്ത്രീകളെയും നോക്കാത്തവര്‍ കുറവാണ്. സ്ത്രീയുടെ പച്ച മാംസത്തെ കൂട്ടത്തോടെ കൊത്തിക്കീറി തിന്നുന്ന കഴുകന്‍മാരായി മാറിയിരിക്കുകയാണ് ഡെല്‍ഹിയിലെ പുരുഷന്‍മാര്‍. പൊലീസ് ചമഞ്ഞെത്തിയ മൂന്നംഗ സംഘം പതിനേഴുകാരിയെ കൂട്ടബലാത്സംഘത്തിന് ഇരയാക്കിയതും ചേര്‍ത്ത് നാല് ബലാത്സംഘങ്ങള്‍ നടന്നിട്ടും നടപടികളിലേക്ക് നീങ്ങാന്‍ അധികൃതര്‍ക്കാവുന്നില്ല. സൗത്ത് ഡല്‍ഹിയിലെ കല്‍കാജിയില്‍ ക്ഷേത്രത്തിനു സമീപമുള്ള പാര്‍ക്കില്‍ തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
കഴിഞ്ഞ പത്തു ദിവസത്തിനിടെ ഡല്‍ഹിയില്‍ ഇത് നാലാം തവണയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയാകുന്നുത്. സെപ്റ്റംബര്‍ 13ന് നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍വച്ച് പതിനേഴുകാരിയെ നാലു പേര്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. സെപ്റ്റംബര്‍ 16ന് നോര്‍ത്ത് ഡല്‍ഹിയിലെ ഒരു കടയില്‍ കയ്യും കാലും കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ടിരുന്നു. സെപ്റ്റംബര്‍ 21ന് ആറു വയസ്സുള്ള പെണ്‍കുട്ടിയെ സെന്‍ട്രല്‍ ഡല്‍ഹിയിലെ കിഷന്‍ ഗഞ്ചില്‍ വച്ച് 34കാരന്‍ പീഡനത്തിനു വിധേയയാക്കി. ഈ പരമ്പരയിലെ അവസാനത്തേതാണ് കര്‍കാജി പാര്‍ക്കില്‍ തിങ്കളാഴ്ച നടന്നത്.
ക്ഷേത്രദര്‍ശനത്തിനു ശേഷം ആണ്‍സുഹൃത്തിനൊപ്പം പാര്‍ക്കിലിരിക്കെയാണ് ക്രൂരത അരങ്ങേറിയതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ക്കിലിരിക്കവേ 25-30 വയസ്സ് തോന്നിക്കുന്ന മൂന്നു പേര്‍ പൊലീസ് ആണെന്നു പറഞ്ഞ് ഇരുവരെയും സമീപിച്ചു. തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും പെണ്‍കുട്ടിയെ ക്രൂര ലൈംഗികപീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. തോക്കും കത്തിയും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
എട്ടേമുക്കാലോടെ സ്റ്റേഷനിലേക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തിയപ്പോഴാണ് ആക്രമണം പുറത്തറിയുന്നത്. പൊലീസ് ഉടന്‍ തന്നെ പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ ഒഖ്‌ല മന്തി സ്വദേശിയായ ആസിഫ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പിടികൂടാന്‍ എത്തിയപ്പോള്‍ പൊലീസിനു നേരെ മൂന്നു തവണ വെടിയുതിര്‍ത്തെങ്കിലും പ്രതിയുടെ വലതു കാലില്‍ വെടിവച്ച് പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. മറ്റു രണ്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. പ്രതികളിലേക്ക് എത്തുന്നതിനായി പാര്‍ക്കിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.















