Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Environment

എനിക്ക് എതിരെ വലിയ ഹേറ്റ് കാമ്പയിനിങ്ങിന് നടന്നു, സിനിമ ഇറങ്ങുന്നതിനു മുൻപു തന്നെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടന്നു’; തുറന്ന് പറഞ്ഞ് എംഎ നിഷാദ് പറയുന്നു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Oct 24, 2026, 10:03 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

റിലീസിന് മുൻപ് തന്നെ തന്റെ ചിത്രത്തിനെതിരെ ഡീഗ്രേഡിങ്ങും ഹേറ്റ് കാമ്പയിനും തുടങ്ങി എന്ന് വെളിപ്പെടുത്തി സംവിധായകൻ എം എ നിഷാദ്. തന്നെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തു കൊണ്ടുള്ള ഹേറ്റ് കാമ്പയിനുകൾ ചിത്രത്തിന്റെ വിജയത്തെ സാരമായി ബാധിച്ചുവെന്നും സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ നിഷാദ് പറയുന്നു. ഒരു സിനിമ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന നെഗറ്റീവ് കാമ്പയിനിന്റെ ഇര എന്ന നിലയിലുള്ള ഒരു കേസ് സ്റ്റഡി ആയി ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന എന്റെ ഈ സിനിമയെ പഠനവിധേയമാക്കാൻ കഴിയും. സിനിമ ഇറങ്ങുന്നതിനു മുൻപ് തന്നെ ഡീഗ്രേഡിങ്ങും ഹേറ്റ് കാമ്പയിനും തുടങ്ങി. അതെന്താണെന്ന് എനിക്കറിയില്ല. അവസാനം സിനിമ ഇറങ്ങിക്കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ഒരു കാമ്പയിൻ തന്നെ നടന്നു. കൂടുതലും എന്നെ വ്യക്തിഗതമായി ടാർഗറ്റ് ചെയ്തു കൊണ്ടുള്ള ഒരു പ്രചാരണം ആയിരുന്നത്. അതെന്റെ ചിത്രത്തിന്റെ വിജയത്തെ സാരമായി ബാധിച്ചു.
ഒരു അന്വേഷണാത്മക പത്രപ്രവർത്തകൻ്റെ തിരോധാനവുമായി ബന്ധപ്പെട്ടു തുടങ്ങുന്ന അന്വേഷണത്തിലൂടെയാണ് ഈ സിനിമയുടെ തുടക്കം. പത്രപ്രവർത്തകൻ്റെ തിരോധാനവും തുടർന്നുണ്ടാകുന്ന സംഭവ പരമ്പരകളും കണ്ണിചേർത്താണ് ഈ സിനിമ എടുത്തിരിക്കുന്നത്. സമകാലീന സംഭവങ്ങളുടെ ഒരു നേർക്കാഴ്ച്ച തന്നെയാണ് ഇതിന്റെ ഇതിവൃത്തം. ഇതിന്റെ കഥയും എന്റേതാണ്.

ഒരു പൊലീസ് കുടുംബത്തിൽ നിന്നു വരുന്നതു കൊണ്ടു തന്നെ ലൂപ് ഹോൾസ് ഉണ്ടാകരുതെന്നും ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ആകണമെന്നും എനിക്കു നിർബന്ധമുണ്ടായിരുന്നു. അതിനായി റിട്ട എസ് പി ഷാനവാസ് സർ അടക്കമുള്ളവരുടെ സഹായം തേടിയിട്ടുണ്ട്. നല്ല ഒരു താരനിരതന്നെ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. എന്നിട്ടും സിനിമ ഇറങ്ങുന്നതിനു മുൻപു തന്നെ എന്റെ ഈ സിനിമയെ താഴ്ത്തിക്കെട്ടാനുള്ള ശ്രമങ്ങൾ നടന്നത് എന്തിനാണ് എന്നു മനസ്സിലാകുന്നില്ല. എന്നെ ലക്ഷ്യമാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അതിന് പിന്നിലുള്ളവർ പ്രവർത്തിച്ചത്. അത് ആരായിരുന്നു, എന്തിനായിരുന്നു എന്നത് എനിക്ക് ഇപ്പോഴും വ്യക്തമല്ല.

ഒരു യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. പൊലീസിൽ നിന്നു ഡിഐജി ആയി വിരമിച്ച പിതാവ്, പി എം കുഞ്ഞുമൊയ്തീൻ, സോണി ഭട്ടതിരിപ്പാട് എന്ന മാധ്യമപ്രവർത്തകനെ കാണാതായ കേസിൻ്റെ പശ്ചാത്തലത്തിൽ നടന്ന ഒരു ചാനൽ ചർച്ചയിൽ സംബന്ധിച്ച ശേഷം അദ്ദേഹത്തിന്റെ ഡയറിയിൽ കുറിച്ച ഒരു കുറിപ്പാണ് ഈ സിനിമയുടെ കഥയ്ക്ക് ആധാരമായത്. മാധ്യമപ്രവർത്തകന്റെ തിരോധാനത്തിൽ നിന്ന് മകളെ നഷ്ടപ്പെട്ട ഒരച്ഛന്റെ തീരാദുഃഖത്തിലേക്കാണ്‌ സിനിമയുടെ കഥ നീളുന്നത്. ആ കഥയിലേക്ക് യാദൃച്ഛികമായിട്ടാണ് എത്തിയത്. മകൾ നഷ്ടപ്പെട്ട ഒരു അച്ഛന്റെ സങ്കടം വാർത്തകളിൽ കണ്ടപ്പോൾ അതെന്റെ മനസ്സിനെ വല്ലാതെ ഉലച്ചിരുന്നു. അങ്ങനെ അതും കൂടി കഥയിലേക്ക് സന്നിവേശിപ്പിക്കുകയായിരുന്നു.

ഒടിടിയിൽ വന്നപ്പോൾ നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സംവിധാനം ചെയ്ത ചിത്രങ്ങളിൽ എന്റെ ഹൃദയത്തോട് ഏറ്റവും ചേർന്നു നിൽക്കുന്ന സിനിമയാണിത്. ചില വ്യക്തിഗത വേട്ടയാടലുകൾ ചിത്രത്തിന്റെ റിലീസ് കാലങ്ങളിൽ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഒടിടിയിൽ വന്നപ്പോൾ നല്ല അഭിപ്രായങ്ങൾ ലഭിക്കുന്നു എന്നത് സന്തോഷം തരുന്ന കാര്യമാണ്.
പൊലീസ് വൃത്തങ്ങളിൽ നിന്നും സമൂഹത്തിന്റെ മറ്റ് മേഖലകളിൽ നിന്നും ലഭിക്കുന്ന നല്ല വാക്കുകൾ എനിക്ക് കൂടുതൽ ആശ്വാസകരമാണ്. “ഇതെന്റെ അനുഭവമാണ്”, എന്ന് പരസ്യമായി പ്രതികരിക്കുവാൻ മടി കാണിക്കാത്ത ജീവിക്കുന്ന രക്തസാക്ഷികളും മുന്നോട്ടുള്ള എന്റെ പ്രയാണത്തിൽ സാമൂഹിക പ്രതിബദ്ധത തുടരുവാൻ എനിക്ക് പ്രചോദനമാകുന്നുണ്ട്. എനിക്ക് അവരോട് വളരെയധികം നന്ദിയുണ്ട്.

അവർ പരസ്യമായി തന്നെ പ്രതികരിച്ച സാഹചര്യത്തിൽ അത് വെളിപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടില്ല. നേരത്തേ ഞാൻ പറഞ്ഞുവല്ലോ, മാധ്യമപ്രവർത്തകന്റെ തിരോധാനത്തിൽ നിന്ന് മകളെ നഷ്ടപ്പെട്ട ഒരച്ഛന്റെ തീരാദുഃഖത്തിലേക്കാണ്‌ ഈ സിനിമയുടെ കഥ നീളുന്നത് എന്ന്. അത് സൈക്കിൾ പോളോ താരമായിരുന്ന അമ്പലപ്പുഴയിലെ ഫാത്തിമ നിദയുടെ മരണവാർത്ത ആയിരുന്നു. “ഇത് എന്റെ കഥയാണ്,” എന്ന് സിനിമ ഇറങ്ങിയതിനു ശേഷം ഫാത്തിമ നിദയുടെ പിതാവ് പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
നീണ്ടു പോകുന്ന കഥാ സന്ദർഭങ്ങളും അവയെ പിന്തുടരുന്ന വഴികളും ഈ സിനിമയുടെ ദൈർഘ്യം വർധിപ്പിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. ഷൈൻ ടോം ചാക്കോ, സ്വാസിക വിജയ്, മുകേഷ്, വാണി വിശ്വനാഥ്, സമുദ്രക്കനി, അശോകൻ, ശിവദ, ദുർ​ഗ കൃഷ്ണ, അനുമോൾ, മഞ്ജു പിള്ള, കലാഭവൻ ഷാജോൺ, ബൈജു, പ്രശാന്ത് അലക്സാണ്ടർ, ജോണി ആന്റണി, സുധീർ കരമന, വിജയ് ബാബു, സുധീഷ്, ഇർഷാദ്, കോട്ടയം നസീർ, അബു സലിം, ജാഫർ ഇടുക്കി, അഭിജ ശിവകല തുടങ്ങി 64 ഓളം കഥാപാത്രങ്ങളുണ്ട് സിനിമയിൽ. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഇപ്പോൾ രണ്ടു മണിക്കൂർ നാൽപ്പത് മിനിട്ടിൽ ‘സൺ നെക്സ്റ്റിലൂടെ കാണാനാകും.

ഐസക് മാമൻ എന്ന പ്രധാന പൊലീസ് ഓഫീസറുടെ വേഷമാണ് ഞാൻ ചെയ്തത്. മടിയനും ഒഴപ്പനുമാണെങ്കിലും കൃത്യതയുമുള്ള ഒരു പൊലീസ് ഓഫീസറായിട്ടാണ് ആ കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്. സംവിധാനം ചെയ്യുന്ന പടത്തിൽ അഭിനയിക്കേണ്ടെന്നായിരുന്നു തുടക്കത്തിൽ വിചാരിച്ചിരുന്നത്. ദിലീഷ് പോത്തനെ ആയിരുന്നു ആ കഥാപാത്രത്തിനായി കണ്ടിരുന്നത്.
പക്ഷേ അദ്ദേഹത്തിന് ആ സമയം ഒഴിവില്ലാതിരുന്നത് മറ്റു പലരേയും ആ കഥാപാത്രത്തിനായി തേടുവാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ കെവി അബ്ദുൾ നാസറാണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. എന്റെ മുൻകാല അഭിനയം കണ്ടിട്ടുള്ള അദ്ദേഹത്തിന്റെ നിർബന്ധമാണ് ഈ വേഷം ചെയ്യുവാൻ കാരണമായത്. ഞാൻ അടുത്തറിയുന്ന പിതാവിന്റെ ഒരു സുഹൃത്താണ് ഈ കഥാപാത്രത്തിനു മിഴിവേകാൻ എനിക്കു പ്രചോദനമായത്, അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്റെ പ്രകൃതവും രീതികളും വീടിന്റെ പശ്ചാത്തലവുമൊക്കെയാണ് സിനിമയിലേക്ക് കൊണ്ടുവരാൻ ഞാൻ ശ്രമിച്ചിരിക്കുന്നത്. സിനിമാരംഗത്തേയ്ക്ക് ഞാൻ ആദ്യമായിയെത്തുന്നത് കമൽ ഹാസന്റെ ‘അന്തിവെയിലിലെ പൊന്ന്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു കൊണ്ടാണ്.

കൂടാതെ ഡോ ബിജുവിന്റെ ‘വലിയ ചിറകുള്ള പക്ഷികൾ’, സജിത്ത് ജഗദാനന്ദൻ സംവിധാനം ചെയ്ത ‘ഒരേ മുഖം’, സോഹൻ സീനുലാൽ സംവിധാനം ചെയ്ത ‘ഭാരത സർക്കസ്’, കെ. സതീഷ് സംവിധാനം ചെയ്ത ‘ടൂ മെൻ’, കമൽ സംവിധാനം ചെയ്ത ‘വിവേകാനന്ദൻ വൈറലാണ്’ തുടങ്ങി പന്ത്രണ്ട് സിനിമകളിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2019-ലും 2023-ലും മികച്ച അഭിനയത്തിനുമള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ അവാർഡും 2025-2026-ൽ കർണാടക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ശ്രീലങ്കൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും മികച്ച നടനുള്ള അവാർഡുകളും അഭിനയത്തിൽ തുടരുവാൻ പ്രചോദനമായിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ളതും സമകാലിക പ്രസക്തിയുള്ളതുമായ വിഷയങ്ങളാണ് പലപ്പോഴും സിനിമ എടുക്കുവാൻ ആലോചിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരാറുള്ളത്. പ്രതികരിക്കുവാൻ പോലും കഴിയാത്ത നിസ്സഹായരായ എത്രയോ അച്ഛനമ്മമാർ ഈ ലോകത്ത് നീറുന്ന നെഞ്ചുമായി ജീവിച്ചിരിപ്പുണ്ടാകും എന്നൊരു ചിന്ത എപ്പോഴും എന്റെ നെഞ്ചിനകത്തൊരു കനലായി എരിയുന്നുണ്ട് എന്നതാവാം അതിനു കാരണം. സിനിമ ഒരു വിനോദ ഉപാധി എന്നതിലുപരി മാനുഷികമൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും തുറന്നുകാട്ടുന്നതായിരിക്കണം. സിനിമ എന്ന വലിയ ക്യാൻവാസിൽ സാമൂഹിക പ്രശ്നങ്ങൾ അവതരിക്കപ്പെടുമ്പോൾ അതിന്റെ എല്ലാ വശങ്ങളും തുറന്നുകാട്ടപ്പെടുകയും അത് കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയും ചെയ്യുന്നു.

ReadAlso:

സ്വർണ്ണത്തേക്കാൾ വിലയുള്ള നിറം; എന്താണ് ‘ടൈറിയൻ പർപ്പിൾ’ ?

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മനുഷ്യന്റെ മുഖം തിരിച്ചറിയുന്ന മത്സ്യമോ ? ആർച്ചർഫിഷിൻറെ പ്രത്യേകതകൾ അറിയാം…

അതിതീവ്ര ന്യൂനമർദം: കേരളത്തിൽ ജനുവരി 13 വരെ മഴയ്ക്ക് സാധ്യത

സാധാരണ തേനീച്ചകളെക്കാൾ 4 ഇരട്ടി വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ ‌തേനീച്ചയെ കണ്ടെത്തി

 

Tags: MA NISHADDIRECTORentertainment

Latest News

SMA മരുന്ന് വിവാദം; ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യം സർക്കാരിനില്ല; ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സമ്പൂര്‍ണതാ ക്യാമ്പയിന്‍ ; കേരളത്തില്‍ 2026 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെ

ഡൽഹിയിലെ താമസം സംബന്ധിച്ച രേഖകൾ ഹാജരാക്കണം, സൗരവ് ദാസിനോട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്

ക്ഷേത്രത്തിൽ നിന്ന് ലക്ഷങ്ങളുടെ ഓട്ടുപാത്രങ്ങൾ കടത്തി; പൂജാരി അറസ്റ്റിൽ

സിപിഐഎം കേരള ഘടകത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിലവിൽ വന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies