കൊഴിഞ്ഞാമ്പാറയിൽ പിഞ്ചുസഹോദരങ്ങളെ കൊലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞുങ്ങളുടെ അമ്മയും കാമുകനും തമ്മിലുള്ള വാട്സ് ആപ് ചാറ്റാണ് കേസിൽ ഏറെ നിർണായകമായത്.
അമ്മ നിവേദ്യയും രണ്ടാം പ്രതി മാർട്ടിനും തമ്മിലുള്ളത് ഒരു വർഷത്തെ ബന്ധമാണെന്ന് കണ്ടെത്തി.
കുഞ്ഞുങ്ങളെ ഒഴിവാക്കിയാൽ നിവേദ്യയെ സ്വീകരിക്കാമെന്ന് മാർട്ടിൻ ഉറപ്പ് നൽകിയെന്നും ഇതിൻ്റെ തെളിവുകൾ ലഭിച്ചുവെന്നും പൊലീസിന് അറിയിച്ചു.കുട്ടികളെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയിരുന്നു.
കുട്ടികളുടെ മരണം ഉറപ്പാക്കിയ ശേഷം ഇരുവരും വീട്ടിൽ നിന്ന് പോകുകയും പിന്നീട് കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് സമീപത്തെ വീടുകളിൽ അന്വേഷിക്കുകയുമാണ് ഉണ്ടായത്.
സെപ്റ്റംബര്‍ 29 നാണ് വടകരപ്പതി പഴണിയാര്‍പാളയം മണല്‍ക്കാട് ജോണ്കുമാറിൻ്റെയും നിവേദ്യയുടെയും മക്കളായ ജെനിഫര്‍ ജൂലിയറ്റ് (5), റോബിന് ക്രിസ്റ്റഫര്‍ (3) എന്നിവരെ വീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തില്‍ മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. തുടർന്ന് നടത്തിയ പരിശോധനിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.















